പാരാലിംപിക്‌സില്‍ കുതിപ്പ് തുടര്‍ന്ന് ഇന്ത്യ: ചരിത്രമെഴുതി ഹര്‍വിന്ദര്‍;, റെക്കോര്‍ഡ് തിരുത്തി ധരംബിർ, ഇന്ത്യക്ക് രണ്ട് സ്വര്‍ണം കൂടി, ആകെമെഡല്‍ നേട്ടം 24,,.

പാരിസ്: പാരാലിംപിക്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ അമ്പെയ്ത്ത് താരം ഹര്‍വിന്ദര്‍ സിങ്. ക്ലബ് ത്രോയില്‍ ഏഷ്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ധരംബിറിന്റെ സുവര്‍ണ നേട്ടം. പാരാലിംപിക്‌സില്‍ ഏഴാം ദിനത്തിലും കുതിപ്പ് തുടര്‍ന്ന് ഇന്ത്യ.

പാരാലിംപിക്‌സ് അമ്പെയ്ത്തില്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി ഹര്‍വിന്ദര്‍ മാറി. ക്ലബ് ത്രോയിലും ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ താരം പാരാലിംപിക്സ് സ്വര്‍ണം സ്വന്തമാക്കുന്നത്. 

അതും ഏഷ്യന്‍ റെക്കോര്‍ഡ് തിരുത്തി നേടിയത് ഇരട്ടി മധുരമായി. ഇതടക്കം ഏഴാം ദിനത്തില്‍ ഇന്ത്യക്ക് രണ്ട് വീതം സ്വര്‍ണം വെള്ളി നേട്ടങ്ങള്‍. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 24ല്‍ എത്തി.

ഹര്‍വിന്ദറിന്റെ സുവര്‍ണ നേട്ടത്തിനു പുറമെ പുരുഷ വിഭാഗം ക്ലബ് ത്രോയില്‍ സ്വര്‍ണം, വെള്ളി മെഡലുകളും ഇന്ത്യന്‍ താരങ്ങള്‍ നേടി. ധരംബിര്‍ സ്വര്‍ണം നേടിയപ്പോള്‍ വെള്ളി പ്രണവ് സൂര്‍മയ്ക്കാണ്. നേരത്തെ ഷോട് പുട്ടില്‍ സച്ചിന്‍ ഖിലാരിയാണ് ഇന്ത്യക്ക് മറ്റൊരു വെള്ളി സമ്മാനിച്ചത്.

പുരുഷന്‍മാരുടെ റിക്കര്‍വ് ഓപ്പണ്‍ വിഭാഗത്തിലാണ് ഹര്‍വിന്ദറിന്റെ ചരിത്ര നേട്ടം. ഫൈനലില്‍ പോണ്ടിന്റെ ലുകാസ് സിസെകിനെ 6-0ത്തിനു തകര്‍ത്താണ് താരം പാരാലിംപിക്‌സ് സ്വര്‍ണം കഴുത്തിലണിഞ്ഞത്. താരത്തിന്റെ രണ്ടാം മെഡല്‍ കൂടിയാണിത്.

പുരുഷന്‍മാരുടെ ക്ലബ് ത്രോ എഫ്51ലാണ് ധരംബിര്‍ പുതിയ ഏഷ്യന്‍ റെക്കോര്‍ഡ് സ്ഥാപിച്ച് സുവര്‍ണ താരമായത്. അഞ്ചാം ശ്രമത്തില്‍ താരം താണ്ടിയ 34.92 മീറ്ററാണ് സ്വര്‍ണ നേട്ടത്തിലേക്കും ഏഷ്യന്‍ റെക്കോര്‍ഡിലേക്കും നയിച്ചത്. പ്രണവ് സൂര്‍മ 34.59 മീറ്റര്‍ താണ്ടിയാണ് വെള്ളി നേടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"Greeshma |കുശാഗ്രബുദ്ധിയുള്ളക്രിമിനലാണ് ഗ്രീഷ്മ | Adv V.S Vineeth Kumar" !!!

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !