നിശ്ചിത പ്രായം എത്തിയ പ്രവാസി ഉപദേശകരുടെ കരാര്‍ പുതുക്കില്ലെന്ന് കുവൈറ്റ്. നിരവധി പ്രവാസികള്‍ക്ക് തിരിച്ചടിയാവുന്ന തീരുമാനമാണിത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 60 വയസും അതിനുമുകളിലും പ്രായമുള്ള പ്രവാസി ഉപദേഷ്ടാക്കളുടെ കരാര്‍ പുതുക്കുന്നത് അവസാനിപ്പിക്കാന്‍ കുവൈറ്റിലെ മന്ത്രിമാരുടെ കൗണ്‍സില്‍ തീരുമാനിച്ചു. ഇതിന് സിവില്‍ സര്‍വീസ് കൗണ്‍സിലിന് യോഗം നിര്‍ദ്ദേശം നല്കി.
രാജ്യത്തെ തൊഴിലാളികളെ പുനസംഘടിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമുള്ള ഗവണ്മെന്റിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്ന് മന്ത്രിമാരുടെ കൗണ്‍സില്‍ അറിയിച്ചു.
കഴിഞ്ഞ മെയ് മാസത്തില്‍ പുതിയ മന്ത്രിസഭ അധികാരത്തില്‍ വന്നതിന് ശേഷം നടപ്പിലാക്കുന്ന ശക്തമായ സ്വദേശിവല്‍ക്കരണ നീക്കത്തിന്റെ ഭാഗമായാണ് നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.