കൊച്ചി: ഇലക്ട്രിക് കാർ ചാർജ് ചെയ്യുന്നതിനിടെ യുവതിക്ക് ഷോക്കേറ്റു. കെഎസ്ഇബിയുടെ ചാർജിംഗ് സ്റ്റേഷനില്‍ നിന്നും കാർ ചാർജ് ചെയ്യുന്നതിനിടെയാണ് ഷോക്കേറ്റത്. വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയും പ്രകാശവും ഉണ്ടായെന്ന് യുവതി പറയുന്നു.
എറണാകുളം പറവൂരിനടുത്താണ് സംഭവം. സ്വപ്ന എന്ന യുവതിക്കാണ് ഷോക്കേറ്റത്.രാവിലെ 6 മണിക്ക് സ്റ്റേഷനിലെത്തി കാർ ചാർജ് ചെയ്യുമ്പോഴാണ് സംഭവം. വാഹനം ചാർജിലിട്ട ശേഷം യുവതി കാർ ഓഫാക്കി ഉള്ളില്‍ ഇരിക്കുകയായിരുന്നു.
എന്നാല്‍ 59 ശതമാനം ആയപ്പോഴേക്കും ചാർജിംഗ് ഡിസ്കണക്റ്റഡ് എന്ന മെസേജ് വന്നതിനെ തുടർന്ന് പുറത്തിറങ്ങി.
കാറില്‍ നിന്നും ഗണ്‍ എടുത്ത് തിരികെ സ്റ്റേഷനിലെ സോക്കറ്റില്‍ വയ്ക്കുന്ന സമയത്താണ് ഷോക്കേല്‍ക്കുന്നത്.
യുവതി ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു. ഇടത് കാലിലും കൈവിരലുകള്‍ക്കുമാണ് ഷോക്കേറ്റത്. പരിസരത്ത് ആരുമുണ്ടായിരുന്നില്ല.
പൊലീസില്‍ പരാതി നല്‍കിയതിനെത്തുടർന്ന് കെഎസ്ഇബി അധികൃതർ എത്തി വിവരങ്ങള്‍ തേടി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചതായി യുവതി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.