സാമ്പത്തിക ബാധ്യത: അങ്കമാലിയിൽ വീടിന് തീവെച്ച് ​ഗൃ​ഹനാഥൻ ജീവനൊടുക്കി. ഭാര്യ വെന്തു മരിച്ചു, രണ്ട് മക്കൾക്ക് ​ഗുരുതര പരിക്ക്,

കൊച്ചി: ​ഗൃഹനാഥൻ വീടിന് തീയിട്ടതിനെ തുടർന്ന് ഭാര്യയ്ക്ക് ദാരുണാന്ത്യം. വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന രണ്ട് കുട്ടികൾക്ക് ​ഗുരുതരമായി പൊള്ളലേറ്റു. അങ്കമാലിയിലാണ് ദാരുണ സംഭവമുണ്ടായത്.

പുളിയനം സ്വദേശി എച്ച് ശശിയാണ് വീടിന് തീയിട്ടത്. തുടർന്ന് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

വീടിന് അകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന ശശിയുടെ ഭാര്യ സുമി സനലാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. വീടിനകത്ത് ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് തുറന്നു വച്ച് തീ കൊളുത്തുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കുന്നുവെന്ന് വ്യക്തമാക്കുന്ന ശശിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ​മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

മലയാളികളെ കരയിപ്പിച്ച് ഡോ. വന്ദന ദാസ് കടന്നുപോയിട്ട് ഒരാണ്ട്..

അധ്യാപകനെ കാണാതായിട്ട് മാസങ്ങൾ,യാതൊരു തുമ്പും ലഭിക്കാതെ പോലീസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !