നിയമ ഭേദഗതി: ബോണസ് പരിധിയിൽ തൊഴിലാളികള്‍ക്ക് അനുകൂലമായ കേന്ദ്ര ഭേദഗതി അംഗീകരിച്ച്‌ കേരള ഹൈക്കോടതിയും,

 കൊച്ചി: ബോണസ് നിയമത്തിലെ തൊഴിലാളികള്‍ക്ക് അനുകൂലമായുള്ള കേന്ദ്ര നിയമ ഭേദഗതി കേരള ഹൈക്കോടതിയും അംഗീകരിച്ചു.

21,000 രൂപ വരെ ശമ്പളം ഉള്ളവര്‍ക്ക് ബോണസിന് അര്‍ഹതയുണ്ടെന്ന് 2015ലെ ബോണസ് പെയ്‌മെന്റ് നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതിയാണ് കേരള ഹൈക്കോടതി ശരിവെച്ചത് . 

പാറ്റ്‌ന, മദ്രാസ് ഹൈക്കോടതികള്‍ നേരത്തെ പുറപ്പെടുവിച്ച വിധിയുടെ ചൂടുപിടിച്ചാണ് കേരള ഹൈക്കോടതിയും ഈ തീരുമാനത്തിലേക്ക് എത്തിയത്. നിയമ ഭേദഗതി ചോദ്യം ചെയ്ത് ഒരു കൂട്ടം പ്ലാന്റേഷന്‍ കമ്പിനികള്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. നിയമ ഭേദഗതിക്ക് 2014 മുതല്‍ മുന്‍കാലപ്രാബല്യം നല്‍കുന്നതിനെയും കമ്പിനികള്‍ എതിര്‍ത്തിരുന്നു.

ഇത് വലിയ സാമ്പത്തിക ബാധ്യത അല്ലെന്നും ഹൈക്കോടതി വിലയിരുത്തി. നേരത്തെ 10,000 രൂപയ്‌ക്ക് മുകളില്‍ ശമ്പളമുള്ളവര്‍ക്ക് ബോണസ് അര്‍ഹത ഇല്ലെന്നായിരുന്നു ചട്ടം. ഇതാണ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തി തൊഴിലാളികള്‍ക്ക് അനുകൂലമായി പരിധി ഉയര്‍ത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !