ആശ്വാസം: നിയമസഭാ കയ്യാങ്കളി കേസ്: ഇടതുപക്ഷ എം.എല്‍.എമാരോട് അപമര്യാദയായി പെരുമാറിയെന്ന കേസ് റദ്ദാക്കി കോടതി,

കൊച്ചി: കോണ്‍ഗ്രസ് മുൻ എം.എല്‍.എമാർക്കെതിരായ നിയമസഭാ കയ്യാങ്കളി കേസ് ഹൈക്കോടതി റദ്ദാക്കി. മുൻമന്ത്രി ഡൊമനിക് പ്രസന്റേഷൻ, മുൻമന്ത്രി എം.എ.വാഹിദ്, കെ. ശിവദാസൻ നായർ എന്നിവർക്കെതിരേയുള്ള കേസാണ് റദ്ദാക്കിയത്. 

കെ.എം. മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്താനുള്ള പ്രതിഷേധത്തിനിടെ ജമീല പ്രകാശത്തേയും കെ.കെ. ലതികയേയും കയ്യേറ്റം ചെയ്തുവെന്നായിരുന്നു പരാതി. 

ജമീല പ്രകാശത്തിന്റേയും കെ.കെ. ലതികയുടേയും പരാതിയില്‍ ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ വർഷമാണ് മൂന്നുപേരെയും പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് അന്വേഷണം ആരംഭിച്ചു. 

എന്നാല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂന്നുപേരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി അനുവദിച്ച്‌ കൊണ്ട് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ കേസ് റദ്ദാക്കികൊണ്ട് ഉത്തരവിടുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !