അമ്മയെ സന്ദർശിക്കാനെത്തി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു, യുഎസ് പൗരത്വമുള്ള മലയാളിക്ക് ദാരുണാന്ത്യം,

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. യുഎസ് പൗരത്വമുള്ള കോട്ടയം പുന്നത്തുറ സ്വദേശി ജിമ്മി സൈമണ്‍ വെട്ടുകാട്ടില്‍(63) ആണ് മരിച്ചത്.

പുലര്‍ച്ചെ എമിറേറ്റസ് വിമാനത്തില്‍ വന്നിറങ്ങിയ ജിമ്മി സാധനങ്ങള്‍ വാങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക ഉടന്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

36 വർഷമായി ഷിക്കാഗോയില്‍ താമസിക്കുന്ന ജിമ്മി നാട്ടിലുള്ള അമ്മയെ സന്ദർശിക്കാനാണ് എത്തിയത്. വെട്ടുകാട്ടില്‍ പരേതനായ സൈമണും തങ്കമ്മയുമാണ് മാതാപിതാക്കള്‍. 

ഭാര്യ: റാണി കടവില്‍ (കടുത്തുരുത്തി). മക്കള്‍: നിമ്മി,നീതു, ടോണി. മരുമകൻ: ഉണ്ണി. വർഷങ്ങളായി ഷിക്കാഗോ നോർത്ത് ലേക്കിലുള്ള കിൻഡ്രഡ് ആശുപത്രിയില്‍ റെസ്പിറേറ്റ തെറപ്പി സൂപ്പർ വൈസറായി ജോലി ചെയ്യുകയായിരുന്നു ജിമ്മി. സംസ്കാര ചടങ്ങുകള്‍ പിന്നീട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !