കൊച്ചി: ഇരുപത്തിയഞ്ച് സെന്റുവരെയുള്ള ഭൂമി തരംമാറ്റ അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കാന്‍ അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്. കലക്ടര്‍മാര്‍ അദാലത്തുകള്‍ സംഘടിപ്പിക്കും.
താലൂക്ക് അടിസ്ഥാനത്തില്‍ അപേക്ഷകള്‍ പരിഗണിക്കുമെന്നും കലക്ടര്‍മാരുടെ യോഗത്തില്‍ മന്ത്രി അറിയിച്ചു.നിലവില്‍ 2,83,097 അപേക്ഷകള്‍ തീര്‍പ്പാക്കാനുണ്ട്. തരംമാറ്റ അപേക്ഷകളുടെ വര്‍ധന കണക്കിലെടുത്താണ് തരംമാറ്റ അധികാരം ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കുകൂടി നല്‍കിയത്. നിലവില്‍ റവന്യൂ ഡിവിഷണല്‍ ഓഫീസുകളിലും ഡെപ്യൂട്ടി കലക്ടര്‍ ഓഫീസുകളിലുമായി 71 ഇടത്താണ് അപേക്ഷ കൈകാര്യം ചെയ്യുന്നത്
കൂടുതല്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നുള്ളത് എറണാകുളം ജില്ലയിലെ ഫോര്‍ട്ട് കൊച്ചി, മൂവാറ്റുപുഴ ആര്‍ഡി ഓഫീസുകളിലാണ്. കലക്ടര്‍മാരുടെ യോഗം ഞായറാഴ്ചയും തുടരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.