വിവാഹിതനാണെന്ന വിവരം മറച്ചുവെച്ചു, അവസരം വാ​ഗ്ദാനം ചെയ്ത് തുടർച്ചയായി പീഡനം: സംവിധായകൻ അറസ്റ്റിൽ,

കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ സംവിധായകൻ അറസ്റ്റിൽ. ജെയിംസ് കാമറൂൺ എന്ന സിനിമയുടെ സംവിധായകൻ എ ഷാജഹാൻ (31) ആണ് അറസ്റ്റിലായത്.

കണ്ണൂർ സ്വദേശിയുടെ പരാതിയിൽ പാലാരിവട്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്.

മലപ്പുറം പൂച്ചാൽ സ്വദേശിയായ ഷാജഹാൻ ചില സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ സ്വദേശിയായ യുവതിക്കൊപ്പം വെണ്ണലയിലാണു ഷാജഹാൻ താമസിച്ചിരുന്നത്. ജെയിംസ് കാമറൂൺ എന്ന ചിത്രത്തിൽ യുവതി അഭിനയിച്ചെങ്കിലും സിനിമ പുറത്തിറങ്ങിയില്ല.

യുവതിയെ വിവാഹം കഴിക്കുമെന്നായിരുന്നു ഷാജഹാൻ പറഞ്ഞിരുന്നത്. എന്നാൽ ഇയാൾ വിവാഹിതനാണെന്ന വിവരം പിന്നീടാണ് യുവതി അറിയുന്നത്. ഇതോടെയാണു പരാതി നൽകിയത്. തുടർച്ചയായി ബലാത്സംഗം ചെയ്യുക, ഭീഷണി, വഞ്ചന, ആയുധം ഉപയോഗിച്ചു മുറിവേൽപിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണു കേസെടുത്തിട്ടുള്ളത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !