പെരുമ്പാവൂർ: പുതിയതായി ഒരു പരിഷ്‌കാരം കൊണ്ട് വരുമ്പോള്‍ അത് എന്തിനാണെന്നുള്ള ബോധം ആളുകളില്‍ ഉണ്ടാക്കണം. അല്ലാത്ത പക്ഷം അത് വലിയ അപകടങ്ങളിലേക്ക് വഴിമാറും. അങ്ങനെ ഒരു അവസ്ഥയിലാണ് ഇപ്പോള്‍ പെരുമ്പാവൂർ നഗരത്തിലെ ഡ്രൈവറന്മാർ.
നഗരത്തിലെ ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി പുഷ്പ ജംക്‌ഷനില്‍ വരച്ച മഞ്ഞച്ചതുരം എന്തിനാണെന്ന് ഇനിയും അവർക്ക് മനസിലായിട്ടില്ല. അതിന്റെ ഫലമായി ഇന്നലെ മഞ്ഞച്ചതുരത്തിനു മുൻപ് നിർത്താതെ പാഞ്ഞ ടിപ്പർ ലോറി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു.ചതുരങ്ങള്‍ക്കു മുകളില്‍ വാഹനം നിർത്താൻ പാടില്ലെന്ന പ്രാഥമിക അറിവ് പല ഡ്രൈവർമാർക്കും ഇല്ല. മഞ്ഞച്ചതുരങ്ങള്‍ എന്തിനെന്നതിനെ കുറിച്ചു ബോധവല്‍ക്കരണം അത്യാവശ്യമാണ്.
ചതുരങ്ങള്‍ക്കു മുകളില്‍ വാഹനം നിർത്തുന്നതിനാല്‍ സിഗ്നല്‍ കഴിഞ്ഞു വരുന്ന വാഹനങ്ങള്‍ക്ക് കെഎസ്‌ആർടിസി റോഡിലേക്കും തിരിച്ചും പ്രവേശിക്കാൻ കഴിയില്ല. ഇത് വാഹനക്കുരുക്കിനു കാരണമാകുന്നു. കഴിഞ്ഞ മാർച്ചിലാണ് ചതുരങ്ങള്‍ വരച്ചത്.
ഇതു സംബന്ധിച്ചു കാര്യമായ ബോധവല്‍ക്കരണം നടന്നിട്ടില്ല. ട്രാഫിക് വാർഡൻമാരെയോ ട്രാഫിക് പൊലീസിനെയോ പുഷ്പ ജംക്‌ഷനില്‍ നിയോഗിച്ചു ബോധവല്‍ക്കരണം നടത്തണമെന്നാണ് ആവശ്യം. ഇല്ലെങ്കില്‍ തുടർദിവസങ്ങളില്‍ നിയമലംഘനം തുടരും.
മഞ്ഞച്ചതുരത്തിന്റെ ആവശ്യമെന്താണ്?
സിഗ്നലുകള്‍ ഇല്ലാത്ത തിരക്കുള്ള കവലകളിലാണ് ഇത്തരം ചതുരങ്ങള്‍ വരയ്ക്കുന്നത്.മഞ്ഞച്ചതുരത്തില്‍ വാഹനം നിർത്തരുതെന്നാണു നിയമം. തിരക്കുള്ള കവലയായതിനാല്‍ 4 വശത്തേക്കും വാഹനങ്ങള്‍ കടന്നു പോകുന്നതിനാണ് ഇത്.
കോതമംഗലം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ സിഗ്നലിലേക്ക് എത്താൻ നിര തെറ്റിച്ച് ഓടുന്നതും പതിവാണ്. സ്വകാര്യ ബസുകളാണ് ഇത്തരത്തില്‍ നിയമലംഘനം നടത്തുന്നത്. ഇക്കാര്യത്തിലും പൊലീസ് ഇടപെടണമെന്നാണ് ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.