ഫെസ്റ്റിവലിനെക്കുറിച്ച് സംസാരിച്ച നവ്യയോട് സിദ്ദിഖിനെക്കുറിച്ച് ചോദ്യം; കിടിലൻ മറുപടിയുമായി താരം

കൊച്ചി: നിയമത്തെ പേടിച്ച്‌ ഒളിവില്‍ പോകുന്നത് ശരിയായ കാര്യമല്ലെന്ന് നടി നവ്യ നായർ. മാതംഗി ഫെസ്റ്റിന്റെ പത്രസമ്മേളനത്തില്‍ ഹേമകമ്മിറ്റിയുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു താരം.

ലൈംഗികാതിക്രമക്കേസുകളില്‍ പെട്ടവർ നിയമത്തെ പേടിച്ച്‌ ഒളിവില്‍ പോകുന്നത് ശരിയാണോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിനാണ് നവ്യ നായരുടെ പ്രതികരണം.
ഒളിവില്‍ പോകുന്നത് നല്ലതാണെന്ന് ഞാൻ പറയില്ല. കോടതിയും പൊലീസും ഇടപെട്ട കേസില്‍ അതിന്റെതായ തീരുമാനങ്ങള്‍ അല്ലേ വരേണ്ടത്?-താരം വ്യക്തമാക്കി.

ഫെസ്റ്റിവലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ മാത്രം ചോദിക്കാൻ ഞാനിപ്പോള്‍ പറയാത്തത് ഞാൻ ഒളിച്ചോടുന്നതുപോലെ വ്യാഖാനിക്കപ്പെടാതിരിക്കാൻ വേണ്ടിയാണ്. ഫെസ്റ്റിവലുമായി ബന്ധപ്പെട്ട ചോദ്യങ്ങളെക്കാളും ഇത്തരം ചോദ്യങ്ങളാവും കൂടുതലും ഉണ്ടാവുകയെന്നറിയാം.

 ഒളിച്ചോടി പോകാനൊന്നും ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ക്കൊക്കെ എന്താണോ മനസില്‍ തോന്നുന്നത് അത് തന്നെയാണ് എനിക്കും തോന്നുന്നതെന്ന് മനസിലാക്കിയാല്‍ മതി.

എന്നെക്കൊണ്ട് എന്തെങ്കിലും പറയിച്ചിട്ട് നിങ്ങള്‍ക്കത് വാർത്തയാക്കണമെങ്കില്‍ ചോദിക്കാം. എന്നാല്‍ ഞാനിവിടെ വന്നിരിക്കുന്നത് അത്ര വാർത്താമൂല്യമില്ലാത്ത, അറിയപ്പെടാൻ സാദ്ധ്യതയില്ലാത്ത ഒരു കാര്യത്തെക്കുറിച്ച്‌ ചർച്ച ചെയ്യുന്നതിനായാണ്. അതിലേയ്ക്ക് ഇത്തരത്തിലെ ഒരു കാര്യം വലിച്ചിഴച്ചാല്‍ അതായിപ്പോവും വാർത്ത. 

അവിടെ മാതംഗി ഫെസ്റ്റിവലും നൃത്തത്തോടുള്ള കമ്മിറ്റ്‌മെന്റുകൊണ്ടും നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് വേണ്ടത്ര റീച്ച്‌ കിട്ടാതെ വരും. അതിനാല്‍ ഇത് കഴിഞ്ഞ് ഞാൻ മറ്റെവിടെയെങ്കിലും വരുമ്പോള്‍ നിങ്ങള്‍ അത്തരം ചോദ്യങ്ങള്‍ ചോദിച്ചാല്‍ സന്തോഷമായിരിക്കും. 

നിങ്ങളുടെ അവകാശമാണ് ചോദ്യം ചോദിക്കുകയെന്നത്. മീഡിയയെ ചോദ്യം ചെയ്യാൻ ഞാൻ ഒരിക്കലുമില്ല'-നവ്യ നായർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !