തരം താഴ്ന്ന രാഷ്ട്രീയം കളിച്ച് ഉള്ള സഹായം കളയരുത്: വയനാടിന് കേന്ദ്ര ധനസഹായം ഉടന്‍ ലഭ്യമാക്കണം സീറോ മലബാർ സഭാ അൽമായ ഫോറം,

എറണാകുളം:  വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം നേടാനുള്ള സംസ്ഥാനസർക്കാരിന്റെ ശ്രമങ്ങൾക്ക് കേരളം മുഴുവൻ പിന്തുണ നൽകണം.

വയനാടിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനം ആവിഷ്കരിക്കുന്ന  പ്രവർത്തനങ്ങളെ കേരളം ഒന്നാകെ പിന്തുണയ്ക്കണം.തൃശൂർ എം.പിക്കും,കേരളത്തിൽ നിന്നുള്ള  കേന്ദ്രമന്ത്രിമാർക്കും ഇക്കാര്യത്തിൽ വലിയ ഉത്തരവാദിത്വം ഉണ്ട്.

സങ്കുചിത രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായി വയനാട് ദുരന്തത്തെ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾ പൊതുജനങ്ങൾ തിരിച്ചറിയണം.അനാവശ്യവിവാദങ്ങൾ ഉയർത്തി വയനാടിനുള്ള സഹായം വൈകിപ്പിക്കരുത്.

സ്വാഭാവിക നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ ഇടപെടണം.നൂറ് കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെടുകയും അനേകം വീടുകളും കൃഷിയിടങ്ങളും ഒലിച്ച് പോകുകയും ചെയ്ത വയനാടിന് കേന്ദ്രസഹായം ഇനിയും വൈകുന്നത് നീതീകരിക്കാനാകില്ല.

തരം താഴ്ന്ന രാഷ്ട്രീയം കളിച്ച് ഉള്ള സഹായം കളയരുത്.കേന്ദ്ര സഹായം നേടാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക് തുരങ്കം വെയ്ക്കുന്ന രീതിയിലുള്ള പ്രചരണങ്ങൾ അവസാനിപ്പിക്കണം.

ഇത് സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് എതിരാണ്.വയനാടിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനം ആവിഷ്കരിക്കുന്ന പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചുള്ളതാണ്.

ദുരന്തബാധിതർക്ക് അർഹതപെട്ട സഹായം ലഭിക്കാൻ രാഷ്ട്രീയം മാറ്റി വച്ച് ഒന്നിച്ചു നിൽക്കാൻ കേന്ദ്രമന്ത്രിമാരടക്കമുള്ള ജനപ്രതിനിധികൾ തയ്യറാകണം.

വയനാട് ഉരുൾപൊട്ടലിൽ, രക്ഷാപ്രവർത്തനത്തിലും ദുരിതബാധിതരെ സഹായിക്കുന്നതിലും കേരളീയ സമൂഹം മത, ജാതി,കക്ഷിരാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് ഒരു മെയ്യെന്നവണ്ണം പ്രവർത്തിച്ചിരുന്നു.

അതുപോലെ കേന്ദ്ര സഹായം വയനാടിന് പ്രാപ്യമാക്കാൻ രാഷ്ട്രീയ പാർട്ടികൾ ഒരുമിക്കണം.ഉരുൾപൊട്ടലുണ്ടായ വയനാടിന് സംസ്ഥാന സർക്കാർ സമർപ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ഉടന്‍ ധനസഹായം ലഭ്യമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് സീറോ മലബാർ സഭാ അൽമായ ഫോറം അഭ്യർത്ഥിക്കുന്നു. ടോണി ചിറ്റിലപ്പിള്ളി,അൽമായ ഫോറം സെക്രട്ടറി


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !