5ാം ദിവസവും സിദ്ദിഖ് കാണാമറയത്ത്; മുൻകൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും ശക്തമായ വാദത്തിന് തയ്യാറായി സർക്കാർ.

കൊച്ചി: ബലാത്സംഗ കേസില്‍ മുൻകൂർ ജാമ്യാപേക്ഷ തള്ളി അഞ്ചാം ദിവസവും സിദ്ദിഖ് കാണാമറയത്ത്. സിദ്ദിഖ് ഒളിവില്‍ കഴിയുന്നതില്‍ ഉന്നതരുടെ പങ്ക് തള്ളാതെ അന്വേഷണ സംഘം.

സിദ്ദിഖിന് ഒളിവില്‍ കഴിയാൻ കൊച്ചിയിലപല ഉന്നതരും തണലൊരുക്കിയെന്ന കാര്യം നാളെ സുപ്രീം കോടതിയില്‍ വാദമായി ഉന്നയിക്കും.


മുൻകൂർ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ അന്വേഷണ സംഘത്തിലെ എസ് പി മെറിൻ ജോസഫ് ഇന്ന് ദില്ലിക്ക് തിരിക്കും.

മേല്‍ക്കോടതിയിലെ കേസ് നടത്തിപ്പില്‍ വിമർശനങ്ങള്‍ ഒഴിവാക്കാനാണ് തിരക്കിട്ട നടപടി. നിയമം അനുസരിക്കുന്ന വ്യക്തിയെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. 

എന്നാല്‍ ഇക്കാര്യം ലംഘിച്ച്‌ എന്ത് കൊണ്ട് സിദ്ദിഖ് ഒളിവില്‍ പോയെന്ന് അന്വേഷണസംഘം കോടതിയില്‍ ഉന്നയിക്കും. സിദ്ദിഖിനെതിരെ സുപ്രീംകോടതിയില്‍ ശക്തമായ വാദത്തിന് തയ്യാറെടുക്കുകയാണ് സർക്കാർ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !