കൊതുക് കടി കൊണ്ടാലെന്താ 2000 രൂപ വിലയുള്ള ഹെല്‍മെറ്റ് കിട്ടിയില്ലേ:? ഒരു രൂപയ്ക്ക് ഹെല്‍മെറ്റ് നേടാൻ കടയ്ക്കുമുന്നില്‍ രാത്രി ഉറക്കം:

 കോലഞ്ചേരി: ആദ്യമെത്തുന്ന 10 പേർക്ക് 2000 രൂപ വിലയുള്ള ഹെല്‍മെറ്റ് ഒരു രൂപയ്ക്ക് കിട്ടുമെന്നറിഞ്ഞ് കടയ്‌ക്കു മുന്നില്‍ പായ വിരിച്ച്‌ യുവാക്കള്‍ കിടന്നുറങ്ങി.

കോലഞ്ചേരിയില്‍ തുടങ്ങിയ കടയിലാണ് ആദ്യ മൂന്നു ദിവസത്തേക്ക് ഓഫർ ഇട്ടത്. നാട്ടുകാർ വിശ്വസിച്ചില്ലെങ്കിലും ആലപ്പുഴ, ഇടുക്കി ജില്ലയില്‍ നിന്ന് പുലർച്ചെ എത്തിയവർ ആദ്യ ദിവസം ഹെല്‍മെറ്റുമായി മടങ്ങി. അപ്പോഴാണ് സംഗതി സത്യമാണെന്ന് നാട്ടുകാർക്ക് മനസിലായത്.

 രണ്ടാം ദിവസമെങ്കിലും ഹെല്‍മെറ്റ് സ്വന്തമാക്കണമെന്ന് നിശ്ചയിച്ച കോലഞ്ചേരി കറുകപ്പിള്ളിക്കാരായ മൂന്നു യുവാക്കള്‍ പായും തലയണയും വാങ്ങി  രാത്രി കടയ്ക്കു മുന്നില്‍ കിടപ്പായി.

അങ്ങനെ, ബേസില്‍ എല്‍ദോ, സന്ദീപ്, ബോണി പോള്‍ എന്നിവർ ഓഫർ നേടി. പുലർച്ചെ 25ലേറെ യുവാക്കള്‍ എത്തിയെങ്കിലും ഏഴു പേർക്കു കൂടി മാത്രമേ ഓഫർ ലഭിച്ചുള്ളൂ. ഇന്നുകൂടിയായിരുന്നു ഓഫറുണ്ടായിരുന്നത് രാത്രിയിലെ കൊതുകു പടയെ സഹിച്ചെങ്കിലും നഷ്ടമില്ലെന്നാണ് യുവാക്കളുടെ ആശ്വാസം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !