ഓണാഘോഷത്തിനിടെ കുഴഞ്ഞുവീണു; തേവര എസ്‌എച്ച്‌ കോളജിലെ യുവ അധ്യാപകന് ദാരുണാന്ത്യം

കൊച്ചി: കോളജിലെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള വടംവലിക്കിടെ കുഴഞ്ഞുവീണ അധ്യാപകന്‍ മരിച്ചു.

തേവര എസ്‌എച്ച്‌ കോളജിലെ സ്റ്റാഫ് സെക്രട്ടറിയും ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ തൊടുപുഴ കല്ലൂര്‍ക്കാട് വെട്ടുപാറക്കല്‍ ജെയിംസ് വി ജോര്‍ജ് (38) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് നാലോടെ കോളജിലെ അദ്ധ്യാപകരുടെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള വടംവലി മത്സരത്തില്‍ പങ്കെടുത്തശേഷം കുഴഞ്ഞു വീഴുകയായിരുന്നു. 

ഉടന്‍ തന്നെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വെട്ടുപാറക്കല്‍ പരേതനായ വര്‍ക്കിയുടെയും മേരിയുടെയും മകനാണ്. 

ഭാര്യ: സോന ജോര്‍ജ് (അസി. പ്രൊഫസര്‍, ന്യൂമാന്‍ കോളേജ്, തൊടുപുഴ ). രണ്ട് വയസുള്ള ഒരു കുട്ടിയുണ്ട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !