കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെത്തുടര്‍ന്ന് സിനിമാ മേഖലയിലുള്ളവരും അല്ലാത്തവരും പ്രതികരിച്ചു. മലയാള സിനിമ രംഗത്തെ പല പ്രമുഖര്‍ക്കെതിരെയും ആരോപണങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ചിലര്‍ മൗനം പാലിച്ചു.
ദിവസങ്ങള്‍ക്ക് ശേഷം വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യര്‍.മലയാള സിനിമ സങ്കടഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും എല്ലാം കലങ്ങിത്തെളിയണമെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. കോഴിക്കോട് ഒരു പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴാണ് നടിയുടെ പ്രതികരണം.
നിങ്ങള്‍ എല്ലാവരും വാര്‍ത്തകളില്‍ കൂടിയൊക്കെ കാണുന്നുണ്ടാകും ചെറിയൊരു സങ്കടമുള്ള ഘട്ടത്തിലൂടെയാണ് മലയാള സിനിമ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. വേഗം, കാര്‍മേഘങ്ങളെല്ലാം കലങ്ങിത്തെളിയട്ടെ.
നിങ്ങളുടെയൊക്കെ സ്നേഹവും പ്രേത്സാഹനവും ഒക്കെ ഉള്ളിടത്തോളം കാലം എനിക്കോ മറ്റുള്ളവര്‍ക്കോ മലയാള സിനിമയ്ക്കോ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടമെന്നായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.