കൊച്ചി: ഇരുപതുകാരിയായ ബംഗ്ലാദേശ് സ്വദേശിനിയെ കൊച്ചിയില്‍ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയ പെണ്‍വാണിഭ സംഘം പിടിയില്‍.
എളമക്കര കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘത്തെയാണ് പൊലീസ് പിടികൂടിയത്. ബെംഗളൂരുവില്‍നിന്ന് കൊച്ചിയിലെത്തിച്ച പെണ്‍കുട്ടിയെ സംഘം ഇരുപതിലേറെ പേര്‍ക്ക് എത്തിച്ചു നല്‍കിയെന്നാണു റിപ്പോര്‍ട്ടുകള്‍.അന്തര്‍സംസ്ഥാന ബന്ധങ്ങളുള്ള പെണ്‍വാണിഭ സംഘത്തിലുള്‍പ്പെട്ട സെറീന എന്ന സ്ത്രീയാണ് പിടിയിലായ ഒരാള്‍. ഇവരാണ് പെണ്‍കുട്ടിയെ കൊച്ചിയില്‍ എത്തിച്ചത് എന്നാണ് കരുതുന്നത്. ഇവരുടെ സഹായിയായ ശ്യാം എന്നയാളും സെറീനയുടെ കൂട്ടാളിയായ മറ്റൊരു സ്ത്രീയുമാണ് എളമക്കര പൊലീസിന്റെ പിടിയിലായത്.
മാതാപിതാക്കളെ നഷ്ടമായ പെണ്‍കുട്ടി 12-ാം വയസ്സില്‍ ബന്ധുവിനൊപ്പമാണ് ഇന്ത്യയിലെത്തിയത്. കുട്ടി പിന്നീട് പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലാകുകയായിരുന്നു.
ഒരാഴ്ച മുന്‍പാണ് സെറീന പെണ്‍കുട്ടിയെ ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലെത്തിക്കുന്നത്. പെണ്‍കുട്ടി ഇപ്പോള്‍ പൊലീസ് സംരക്ഷണയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.