ലൈം​ഗികാതിക്രമ കേസ്; വികെ പ്രകാശിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: ലൈം​ഗികാതിക്രമ കേസിൽ സംവിധായകൻ വികെ പ്രകാശിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും.

യുവതിയായ തിരക്കഥാകൃത്തിന്റെ പരാതിയെ തുടർന്നായിരുന്നു സംവിധായകനെതിരെ പൊലീസ് കേസെടുത്തത്. പ്രത്യേക അന്വേഷണ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.

ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് പരാതിയ്ക്ക് പിന്നിലെന്നാണ് വികെ പ്രകാശിന്റെ ആരോപണം. 2022 ഏപ്രിൽ നാലിനാണ് സംഭവം.

 സിനിമയുടെ കഥ പറയാൻ കൊല്ലത്തെ ഹോട്ടൽ മുറിയിൽ വിളിച്ച് വരുത്തി സംവിധായകൻ ലൈം​ഗികാതിക്രമം നടത്തിയെന്നാണ് കൊച്ചി സ്വദേശിനി ഡിജിപിക്ക്‌ നൽകിയ പരാതിയിൽ പറയുന്നത്. ജസ്റ്റിസ് സി എസ് ഡയസാണ് ജാമ്യാപേക്ഷ പരി​ഗണിക്കുന്നത്.

അതേസമയം ബലാത്സംഗക്കേസിൽ പ്രതിയായ അഭിഭാഷക അസോസിയേഷൻ നേതാവ് വി എസ് ചന്ദ്രശേഖറിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് ഉത്തരവ് പറയും.

മുകേഷ്, ഇടവേള ബാബു, ജയസൂര്യ തുടങ്ങിയവർക്കെതിരെ കേസ് കൊടുത്ത ആലുവ സ്വദേശിനിയായ നടി തന്നെയാണ് അഭിഭാഷകനെതിരെയും പരാതി നൽകിയത്. പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് മറ്റൊരു കേസു കൂടി അഭിഭാഷകനെതിരെ രജിസ്റ്റർ ചെയ്തിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !