കൊച്ചി: മുവാറ്റുപുഴ മാറാടിയില്‍ വിദ്യാർത്ഥികള്‍ക്ക് നേരെ വടിവാള്‍ വീശി ഭീഷണി. ഫുട്ബോള്‍ കളിക്കിടെ കുട്ടികള്‍ തമ്മില്‍ ഉണ്ടായ തർക്കത്തെ തുടർന്നാണ് മുവാറ്റുപുഴ സ്വദേശി ഹാരിസ് പി.എ വടിവാളുമായി എത്തിയത്.
മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം അമീർ അലിയുടെ മകനാണ് ഹാരീസ്. സംഘാടകരുടെ പരാതിയില്‍ മുവാറ്റുപുഴ ഹാരിസിനെ അറസ്റ്റ് ചെയ്തു.മുവാറ്റുപുഴ മറാടിയില്‍ മിലാൻ ക്ലബിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന 16 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ഫുട്ബോള്‍ മത്സരത്തിനിടെയാണ് സംഭവം.ഹാരിസിന്‍റെ മകൻ എതിർ ടീമിലെ കളിക്കാരുമായി തർക്കമുണ്ടായതോടെ, റഫറി ചുവപ്പ് കാർഡ് നല്‍കി പുറത്താക്കി. ഇതിനെ ചൊല്ലിയുളള തർക്കത്തിനൊടുവിലാണ് ഹാരിസ് വടിവാളുമായി മൈതാനത്ത് എത്തിയത്.
ചെറിയ കുട്ടികളാണ് ഫുട്ബോള്‍ കളിച്ചതെന്നും ചെറിയ ടൂര്‍ണമെന്‍റായിരുന്നുവെന്നും സംഭവം നടക്കുമ്പോള്‍ മുതിര്‍ന്നവരാരും സ്ഥലത്തുണ്ടായിരുന്നില്ലെന്നും മിലാൻ ക്ലബ് പ്രസിഡന്‍റ് അബ്ബാസ് പറഞ്ഞു.മുസ്ലിം ലീഗ് എറണാകുളം ജില്ലാ വൈസ് പ്രിസിഡൻ്റും സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ പി എ അമിർ അലിയുടെ മകനാണ് ഹാരിസ്.
രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് പൊലീസിലുള്‍പ്പെടെ സമ്മർദ്ദം ചെലുത്തുന്നു എന്നാണ് ഡിവൈഎഫ്‌ഐയുടെ ആരോപണം.
ക്ലബ്ബ് ഭാരവാഹികളുടെ പരാതിയെത്തുടർന്ന് കേസെടുത്ത മൂവാറ്റുപുഴ പൊലീസ്, ഭീഷണിയുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചു.ആയുധ നിയമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഹാരിസിനെ അറസ്റ്റ് ചെയതിരിക്കുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.