കൊച്ചി: ഇതര സംസ്ഥാനങ്ങളിൽ നിന്നു ആനകളെ കേരളത്തിലേക്ക് കൊണ്ടു വരുന്നത് തടഞ്ഞ് ഹൈക്കോടതി. ഡിവിഷൻ ബഞ്ചാണ് താത്കാലികമായി തടഞ്ഞത്. പിടികൂടിയ ആനകളുടെ കൈമാറ്റം സംബന്ധിച്ച ചട്ടങ്ങൾ പ്രകാരമാണ് ഇടക്കാല ഉത്തരവ്.
മൃഗ സംരക്ഷണ സംഘടന നൽകിയ ഹർജിയിലാണ് നടപടി. ഇതര സംസ്ഥാനങ്ങളിൽ നിന്നു കൊണ്ടു വരുന്ന ആനകളുടെ കൈമാറ്റത്തിനു സർക്കാരും ചീഫ് വൈൽഡ് ലൈഫ് വാർഡനും അനുമതി നൽകുന്നതാണ് ഹൈക്കോടതി താത്കാലികമായി തടഞ്ഞത്.ആനകളുടെ സ്ഥിതി പരിതാപകരമാണെന്നു കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ ചെരിഞ്ഞ ആനകളുടെ എണ്ണം 154 ആണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.