കമിംഗ് സൂണ്‍ വ്യാജ ആരോപണം: യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്; സംവിധായകൻ ബാലചന്ദ്രമേനോൻ നല്‍കിയ പരാതിക്ക് പിന്നാലെ നടപടി,

കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ പരാതിയില്‍ യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസെടുത്തു.

ബാലചന്ദ്രമേനോൻ അടക്കമുള്ളവർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിയുടെ അഭിമുഖം പോസ്റ്റ് ചെയ്ത യൂട്യൂബർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

രണ്ട് പരാതികളാണ് ബാലചന്ദ്രമേനോൻ സംസ്ഥാന പൊലീസ് മേധാവിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും നല്‍കിയിരിക്കുന്നത്.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്, പല നടൻമാർക്കെതിരെയും ആരോപണമുന്നയിച്ച ആലുവ സ്വദേശിയായ നടി, കേസെടുത്ത് നടപടിയുമായി മുന്നോട്ട് പോകുന്നതിനിടെ  കമിംഗ് സൂണ്‍ എന്ന്, തനിക്കെതിരെയും ചില ആരോപണങ്ങള്‍ വരുന്നുവെന്ന് സൂചിപ്പിച്ച്‌ ഒരു പോസ്റ്റിട്ടിരുന്നു. 

അതിന് പിന്നാലെ ചില യൂട്യൂബ് മാധ്യമങ്ങള്‍ അവരെ സമീപിക്കുകയും അവർ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ പല കാര്യങ്ങളും തന്നെ അപകീർത്തിപ്പെടുന്നതായിരുന്നു എന്ന് ബാലചന്ദ്രമേനോൻ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !