കർണാടക:സര്‍ജാപുര മലയാളി സമാജം 'സര്‍ജാപൂരം -24 ' എന്ന പേരില്‍ ഈ വർഷത്തെ ഓണാഘോഷവും സമാജത്തിന്റെ വാർഷികവും വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.
സെപ്റ്റംബർ 28 ,29 തീയതികളിൽ സർജാപുര, സോംപുരയിലുള്ള റോയൽ ഗ്രാൻഡ് പാലസിൽ വച്ച് ഓണവും വാർഷികാഘോഷവും സംഘടിപ്പിക്കുന്നു .രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ സെപ്റ്റംബർ 28 നു മാതൃഭൂമിയുമായി ചേർന്ന് ദിവസം മുഴുവൻ നീളുന്ന ബാംഗ്ലൂർ-മൈസൂർ മേഖലാ തിരുവാതിര മത്സരം , വൈകിട്ട് സമാജം അംഗങ്ങളുടെ ഫാഷൻ ഷോ- റിഥമിക് മൂവ്മെന്റ്സ്, വൈകിട്ട് 7 മുതൽ സുപ്രസിദ്ധ കാഥികൻ കല്ലട വിവി ജോസ് അവതരിപ്പിക്കുന്ന കഥാപ്രസംഗം - കഥ : "സുഗന്ധി എന്ന ആണ്ടാൾ ദേവ നായകി", നൃത്തനൃത്യ പരിപാടികൾ എന്നിവ ഉണ്ടായിരിക്കും.
സെപ്റ്റംബർ 29 നു രാവിലെ മെഗാപൂക്കളം ഒരുക്കും. തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ വിശിഷ്ടവ്യക്തികളെ ആദരിക്കും. അതോടൊപ്പം മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാരങ്ങൾ, വിമുക്ത ഭടന്മാരെ ആദരിക്കൽ എന്നിവ നടക്കും. തുടര്‍ന്ന് സമാജം അംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും.ഉച്ചക്ക് 11.30 മുതല്‍ ലോക പ്രശസ്തമായ വള്ളസദ്യ. വൈകിട്ട് അഞ്ചു മണി മുതൽ ദക്ഷിണേന്ത്യയിലെ പ്രശസ്ത മ്യൂസിക് ബാൻഡ് കപ്പാച്ചി അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ഫ്യൂഷൻ ഷോ.
തിരുവാതിര മത്സരങ്ങളിൽ പങ്കെടുക്കേണ്ടവർ 90089 30240 എന്ന നമ്പറിൽ ബന്ധപ്പെടുക. തിരുവാതിര മത്സരത്തിൽ പങ്കെടുക്കേണ്ടവർ ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
ഒന്നാം സമ്മാനം രൂ. 10000/- രണ്ടാം സമ്മാനം രൂ. 7500/- മൂന്നാം സമ്മാനം രൂ. 5000/- . കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും.
എല്ലാ പരിപാടികളിലേക്കും പ്രവേശനം സൗജന്യമാണ് . കൂടുതൽ വിവരങ്ങൾക്കായി 9945434787, 9986023499 ,9886748672 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.