പത്തനംതിട്ട: തിരുവോണ നാളിൽ പത്തനംതിട്ട അമ്മത്തൊട്ടിലിൽ പുതിയ അതിഥി.
വിവിധ ജില്ലകളിൽ അമ്മത്തൊട്ടിൽ സ്ഥാപിച്ച ശേഷം ഇതാദ്യമായാണ് തിരുവോണ നാളിൽ സർക്കാരിൻ്റെ സംരക്ഷണത്തിനായി ഒരു കുരുന്ന് എത്തുന്നത്. ഞായറാഴ്ച പുലർച്ചെ 6.25 നാണ് പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ ചേർന്ന് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ 2.835 കിഗ്രാം ഭാരവും പത്ത് ദിവസം മാത്രം പ്രായവും തോന്നിക്കുന്ന ആൺ കുട്ടി എത്തി. 2009-ൽ പത്തനംതിട്ടയിൽ അമ്മത്തൊട്ടിൽ സ്ഥാപിച്ചതിനു ശേഷം ലഭിക്കുന്ന 20- കുരുന്നും വനിതാ ശിശു വികസന ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് ഹൈടെക്ക് ആക്കി മാറ്റിയതിനു ശേഷം ലഭിക്കുന്ന മൂന്നാമത്തെ കുരുന്നുമാണ് പുതിയ അതിഥി.
തിരുവോണ നാളിൽ പുത്തൻ പ്രതീഷയുടെ നിറങ്ങളുമായി പത്തനംതിട്ട അമ്മത്തൊട്ടിലിൽ എത്തിയ കുഞ്ഞിന് 'സിതാർ' എന്നാണ് പേരിട്ടത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കാസർഗോഡ് (ഒന്ന്), തിരുവനന്തപുരം (ഒന്ന്), പത്തനംതിട്ട (ഒന്ന്) എന്നിങ്ങനെ മൂന്ന് കുരുന്നുകളാണ് സമിതി വിവിധ ജില്ലകളിൽ സ്ഥാപിച്ച അമ്മത്തൊട്ടിലുകൾ മുഖേന ദത്തെടുക്കൽ കേന്ദ്രങ്ങളിലെത്തിയത്.
സിതാർ എന്ന കുഞ്ഞ് ദത്തെടുക്കൽ നടപടികൾ ആരംഭിക്കേണ്ടതിനാൽ കുഞ്ഞിന് അവകാശികൾ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജനറൽ സെക്രട്ടറി ജി. എൽ. അരുൺ ഗോപി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.