മൂന്നിലവ് കടപ്പുഴ ആറ്റിൽ യുവാവ് മുങ്ങി മരിച്ചു

ഈരാറ്റുപേട്ട :മൂന്നിലവ് കടപ്പുഴ ആറ്റിൽ യുവാവ് മുങ്ങി മരിച്ചു. കൊല്ലം ശൂരനാട് സ്വദേശി ഹാരിസിന്റെ മകൻ ഹാറൂൺ (18) ആണ് മരണപ്പെട്ടത്.

ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.

കോളേജ് വിദ്യാർത്ഥികളായ 7 പേരടങ്ങുന്ന സംഘമാണ് മുന്നിലവിൽ വിനോദസഞ്ചാരത്തിനായി എത്തിയത്. ഇതിൽ 3 പേർ കുളിക്കാനായി കയത്തിൽ ഇറങ്ങുകയായിരുന്നു. 

ഇതിൽ ഹാറൂൺ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർക്ക് ഹാറൂണിനെ പുറത്തെടുക്കാനായില്ല. വിവരമറിഞ്ഞ് ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സ് എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പാലാ ജനറലാശുപത്രിയിലേയ്ക്ക് മാറ്റി.

ഈരാറ്റുപേട്ട ഫയർഫോഴ്‌സിലെ അസി. സ്റ്റേഷൻ ഓഫീസർ നിസാറുദ്ദീൻ, സീനിയർ ഫയർ ആൻഡ് റെസ് ഓഫീസർ ദീപൂ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിബു. എം.ജെ വിഷ്ണു, മിഥിലേഷ് എന്നിവർ ചേർന്നാണ് മൃതദേഹം പുറ ത്തെടുത്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !