സിംഗപ്പൂർ: ഇന്തൊനീഷ്യയിൽ സന്ദർശനം നടത്തുന്നതിനിടെ ഫ്രാൻസിസ് മാർപാപ്പയെ വധിക്കാൻ പദ്ധതിയിട്ട സംഭവത്തിൽ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മാർപാപ്പ 3 ദിവസത്തെ ഇന്തൊനീഷ്യ സന്ദർശനം പൂർത്തിയാക്കി ഇന്നലെ പാപ്പുവ ന്യൂഗിനിയിലെത്തിയിട്ടുണ്ട്. രഹസ്യവിവരത്തെ തുടർന്ന് ജക്കാർത്തയ്ക്കു സമീപമുള്ള ബൊഗോർ, ബെക്കാസി എന്നിവിടങ്ങളിൽ നിന്നാണ് 7 പേരെ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി അറസ്റ്റ് ചെയ്തത്.ഇവർക്കു പരസ്പരം അറിയാമോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇവരിലൊരാൾ താമസിച്ചിരുന്ന വീട്ടിൽ നിന്ന് അമ്പും വില്ലും, ഒരു ഡ്രോൺ, ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ ലഘുലേഖകൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്.
പിടിയിലായവരിൽ ഒരാൾ ഭീകരപ്രവർത്തകനും വിരാന്റോയിൽ മുൻപ് നടന്ന ആക്രമണത്തിലെ പ്രതിയുമാണ്. മാർപാപ്പയുടെ ഇസ്തിഖ്‍ലാൽ മസ്ജിദ് സന്ദർശനത്തിൽ രോഷംകൊണ്ടാണ് ആക്രമണത്തിനു പദ്ധതിയിട്ടതെന്ന് പൊലീസ് വക്താവ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.