അയർലണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ യുവതിക്കെതിരെ അഞ്ചു ജില്ലകളിലായി പരാതി..

മട്ടാഞ്ചേരി: വിദേശജോലി വാഗ്ദാനംചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസി​ൽ പള്ളുരുത്തി കടേഭാഗത്ത് താമസിക്കുന്ന ജിബിൻ ജോർജിന്റെ ഭാര്യ അനുവിനെ (34) പൊലീസ് അറസ്റ്റുചെയ്തു.

ജിബിൻ ജോർജ് ഒളി​വി​ലാണ്. ഇസ്രയേലിൽ ആരോഗ്യമേഖലയിൽ ജോലിചെയ്യുന്നവരെ അയർലൻഡിൽ നഴ്‌സിംഗ് ജോലി വാഗ്ദാനംചെയ്തായി​രുന്നു തട്ടിപ്പ്. അമ്പതിലേറെപ്പേരിൽ നിന്നായി മൂന്നുകോടിയോളം രൂപ തട്ടിയെടുത്തതാണ് കേസ്.

എറണാകുളം സ്വദേശികളായ രണ്ടുപേർ പരാതി നൽകിയതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. അനുവിനെതിരെ ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലായി ഒമ്പത് തട്ടിപ്പ് കേസുകൾ നിലവിലുണ്ട്. 

മംഗലാപുരം നെല്ലിയാടിയിൽ നിന്നാണ് അനുവിനെ പിടികൂടിയത്. ഇസ്രയേലിൽ ഹെൽത്ത് കേയർടേക്കറായിരുന്ന അനു ജോലിയുമായി ബന്ധപ്പെട്ട പരിചയത്തിലൂടെയാണ് തട്ടിപ്പ് നടത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !