ബര്‍ലിന്‍ :പബ്ലിക്ക് ബസില്‍ 32 വയസ്സുകാരിയായ ജർമൻ യുവതിയുടെ കത്തിയാക്രമണത്തില്‍ മൂന്ന് യാത്രക്കാര്‍ക്ക് ഗുരുതര പരുക്ക്. വെള്ളിയാഴ്ച സീഗനിലെ ഒരു പബ്ലിക്ക് ബസിലാണ് കത്തി ആക്രമണം ഉണ്ടായത്.
കഴിഞ്ഞ വെള്ളിയാഴ്ചയും പിന്നീടുള്ള രണ്ടു ദിവസങ്ങളിലും കത്തിയാക്രമണം ഉണ്ടായതിന്റെ പിന്നാലെയാണ് സീഗന്‍ നഗരത്തില്‍ നിന്നും മറ്റൊരു ഭീകരമായ കത്തി ആക്രമണം ഉണ്ടാവുന്നത്.വെള്ളിയാഴ്ച വൈകുന്നേരം 7:40 ഓടെ സീഗനിലെ ഐസര്ഫെല്ഡ് ജില്ലയിലാണ് യുവതി ബസില്‍ അഞ്ച് പേരെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്.
ഇതിൽ രണ്ട് പേരുടെ പരുക്ക് ഗുരുതരമല്ല. സംഭവം നടക്കുമ്പോള്‍ കുട്ടികളും യുവാക്കളും ഉള്‍പ്പെടെ 40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നിലവില്‍ ഭീകരാക്രമണം കരുതല്ലെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.