യുകെ :സ്വാന്‍സിയയിലെ വീട്ടില്‍ മലയാളി യുവാവ് മരിച്ച നിലയില്‍. ജോര്‍ജ് - ഷൈബി ദമ്പതികളുടെ മകനായ 23കാരന് ജോയല്‍ ജോര്‍ജ്ജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഷെഫീല്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും സൈബര്‍ സെക്യൂരിറ്റിയില്‍ ഡിഗ്രി പഠനം കഴിഞ്ഞ് ജോലി അന്വേഷിക്കുകയായിരുന്നു ജോയല്‍.പള്ളിയില്‍ പോയ മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചു വന്നപ്പോഴാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടില്‍ കൈപ്പട്ടൂര്‍ ഇടവക കാച്ചപ്പിള്ളി കുടുംബാംഗമാണ്.
ഏകസഹോദരി: അനീഷ ജോര്‍ജ്ജ്. കൈപ്പട്ടൂര്‍ ഫാ.ജോബി കാച്ചപ്പിള്ളിയുടെ സഹോദരന്റെ മകനാണ് ജോയല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.