മാരക മയക്കുമരുന്നുമായി യുവതിയടക്കം അഞ്ച് പേർ അറസ്റ്റിൽ ഇടുക്കിയിൽ അറസ്റ്റിൽ

കുമളി: നിരോധിത മയക്കുമരുന്നുകളുമായി കാറിൽ സഞ്ചരിച്ച യുവതിയടക്കമുള്ള അഞ്ചംഗ സംഘത്തെ കുമളിയിൽ എക്സൈസ് സംഘം പിടികൂടി. പ്രതികളുടെ കാറടക്കം പിടിച്ചെടുത്തു എക്സൈസ് സംഘം പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.

കാക്കനാട് സ്വദേശി ആരോമൽ (24), വൈക്കം കാപ്പന്തലസ്വദേശി എഡ്വിൻ ഡേയ്‌സ് (24), കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശി ജസ്റ്റിൻ ജോസഫ് (26), വൈക്കം ബ്രഹ്‌മമംഗലം സ്വദേശി വൈഹരി (24), തൊടുപുഴ മുട്ടം സ്വദേശിനി ജെറിൻ (24) എന്നിവരാണ് അറസ്റ്റിലായത്.

ഇവരിൽ നിന്നും 100 മില്ലി ഗ്രാം എം.ഡി.എം.എയും 10 മില്ലിഗ്രാം ബ്രൗൺഷുഗർ, ബ്രൗൺഷുഗർ ചൂടാക്കി ഉപയോഗിക്കുവാനുള്ള അലുമിനിയം ഫോയിൽ പേപ്പർ എന്നിവ കണ്ടെടുത്തു. ഇവർ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്റ്റർ കെ.വി. ബിജു, കുമളി എക്സൈസ് ചെക്ക് പോസ്റ്റിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രാജ്കുമാർ, 

സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ പി. വർഗീസ്, ആദർശ് മോഹൻദാസ്, വണ്ടിപ്പെരിയാർ എക്സൈസ് റേഞ്ച് ഓഫീസിലെ വനിതാ സിവിൽ എക്സൈസ് ഓഫീസർ സ്റ്റെല്ല ഉമ്മൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !