യുകെ:ഒക്ടോബര്‍ 1 മുതല്‍ ബ്രിട്ടനിലെ വീടുകളില്‍ നിന്നും ഈടാക്കുന്ന എനര്‍ജി നിരക്കുകളില്‍ വര്‍ദ്ധന പ്രാബല്യത്തില്‍. ഇത് ജനങ്ങളുടെ പോക്കറ്റ് കാലിയാക്കും. ചൊവ്വാഴ്ചയിലെ നിരക്ക് വര്‍ദ്ധനവില്‍ നിന്നും താല്‍ക്കാലികമായി രക്ഷപ്പെടാന്‍ വിദഗ്ധര്‍ മുന്നോട്ട് വെയ്ക്കുന്ന ആശയം ഈ വീക്കെന്‍ഡില്‍ തന്നെ മീറ്റര്‍ റീഡിംഗ് സമര്‍പ്പിക്കാനാണ്.
കുറഞ്ഞ നിരക്കില്‍ ഉപയോഗിച്ചിരുന്ന എനര്‍ജിക്ക് കൂടുതല്‍ തുക നല്‍കേണ്ടി വരുന്നത് ഇത്തവണ ഒഴിവാക്കാനാണു ഈ സൂത്രം. സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫിലുള്ള വീടുകള്‍ക്ക് അടുത്ത മാസം 1 മുതല്‍ 10 ശതമാനത്തോളമാണ് നിരക്ക് വര്‍ദ്ധിക്കുന്നത്. രാജ്യത്തെ 85% വീടുകളും ഈ താരിഫിലാണ്. എനര്‍ജി റെഗുലേറ്ററായ ഓഫ്ജെം പ്രൈസ് ക്യാപ്പില്‍ വരുത്തിയ മാറ്റമാണ് ഒക്ടോബറില്‍ പ്രതിഫലിക്കുന്നത്.എന്നാല്‍ ഇതിന് മുന്‍പ് മീറ്റര്‍ റീഡിംഗ് എടുക്കുന്നത് വഴി സപ്ലൈയര്‍ നിങ്ങളുടെ ഉപയോഗത്തിനുള്ള നിരക്ക് നിശ്ചയിക്കാന്‍ പുതിയ ക്യാപ്പ് പ്രയോജനപ്പെടുത്തുന്നത് ഒഴിവാക്കാം. മറിച്ചായാല്‍ കൂടുതല്‍ ഉപയോഗിച്ചെന്ന നിലയില്‍ ഉയര്‍ന്ന നിരക്കില്‍ ചാര്‍ജ്ജ് ഈടാക്കും. അതിനാല്‍ ഈ വീക്കെന്‍ഡില്‍ തന്നെ മീറ്റര്‍ റീഡിംഗ് എടുക്കുന്നത് താല്‍ക്കാലിക ആശ്വാസം നല്‍കും.
അവസാന നിമിഷത്തിലേക്ക് ഇത് മാറ്റിവെച്ചാല്‍ സപ്ലൈയറുടെ വെബ്സൈറ്റിലും, ഫോണ്‍ ലൈനിലും തിരക്കേറുന്നതിനാല്‍ ഇതിന് സാധിക്കാതെ പോകാനും ഇടയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം സ്മാര്‍ട്ട് മീറ്റര്‍ ഘടിപ്പിച്ചവര്‍ക്ക് ഇത് ഓട്ടോമാറ്റിക്കായി നടപ്പാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.