ജീവനെടുക്കുന്ന അശ്രദ്ധ'പെരുവഴിയിൽ ജീവൻ പൊലിഞ്ഞത് ഡോക്ടറുടെ

എറണാകുളം :കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ മരട് കാളാത്ര ജംക്‌ഷനിൽ സ്കൂട്ടർ യാത്രികയായ ആയുർവേദ ഡോക്ടർ ടിപ്പർ ലോറിക്ക് അടിയിൽ പെട്ട് മരിച്ചു.

മരട് വിടിജെ എൻക്ലേവ്– അഞ്ചുതൈക്കൽ ബണ്ട് റോഡ് തെക്കേടത്ത് ഡോ. വിൻസി പി. വർഗീസാണ് (42) മരിച്ചത്. ഡ്രൈവർ ഇടുക്കി അടിമാലി തേക്കിൻകാട്ടിൽ അഷറഫ് മീരാനെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. 

പൂണിത്തുറ ഗാന്ധിസ്ക്വയറിലെ ആര്യ വൈദ്യ ഫാർമസി ക്ലിനിക്കിലേക്കു പോകവേ രാവിലെ ആയിരുന്നു അപകടം. ഇരു വാഹനങ്ങളും ഒരേ ദിശയിലായിരുന്നു. ലോറിയുടെ ഇടതു വശത്തുകൂടി പോകുമ്പോൾ റോഡിലെ കുഴിയും വഴിയോരത്തെ ബോർഡും കണ്ടു വെട്ടിച്ച സ്കൂട്ടർ ലോറിയിൽ തട്ടി വീണതാകാമെന്നാണു നിഗമനമെന്നു പൊലീസ് പറഞ്ഞു. 

പിൻ ചക്രത്തിന് അടിയിൽ പെട്ട വിൻസി തൽക്ഷണം മരിച്ചു. സംസ്കാരം ഇന്ന് 10ന് പാലാരിവട്ടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.പാലാരിവട്ടം ഗീതാഞ്ജലി റോഡ് ബഥേൽ വർഗീസിന്റെയും (റിട്ട. എസ്ഐ) ലീലാമ്മയുടെയും (റിട്ട. ഗവ. നഴ്സ്) മകളാണ്. ഭർത്താവ്: രഞ്ജൻ വർഗീസ് (കൊച്ചിൻ ഷിപ്‌യാഡ് ഷിപ്പ് റിപ്പയർ വിഭാഗം സീനിയർ മാനേജർ). മകൾ: അഹാന (കാക്കനാട് രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്കൂൾ 7–ാം ക്ലാസ് വിദ്യാർഥി).

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !