തുറവൂർ:ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ – തുറവൂർ പാതയിൽ വീണ്ടും അപകടം, ലോറി മറിഞ്ഞു. അരൂർ ക്ഷേത്രം കവലയുടെ വടക്കു ഭാഗത്ത് എആർ ഹോട്ടലിനു സമീപം ഇന്നലെ പുലർച്ചെയായിരുന്നു അപകടം.
റാന്നിയിൽ നിന്നു തടി കയറ്റി പെരുമ്പാവൂരിലേക്കു പോകുകയായിരുന്നു ലോറി, വെള്ളം കെട്ടിക്കിടന്ന റോഡിലെ കുഴിയിൽ വീണു മറിയുകയായിരുന്നു. ഇരുഭാഗത്തേക്കുമുള്ള ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. രണ്ടു മാസം മുൻപു തടി കയറ്റി വന്ന രണ്ടു ലോറികൾ മറിഞ്ഞതും ഇതേ റോഡിലായിരുന്നു.ഇന്നലെ മാത്രം എട്ട് ബൈക്ക് യാത്രികരാണു കുഴിയിൽ വീണത്. രണ്ടു കാറുകളും കുഴിയിൽ വീണു തകരാറിലായി. അപകടങ്ങൾ ആവർത്തിച്ച് ഉണ്ടാകുമ്പോഴും ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നു നാട്ടുകാർ പറയുന്നു.അരൂർ ക്ഷേത്രം കവലയിൽ നിന്നു വടക്കോട്ട് കിഴക്കു ഭാഗത്തെയും പടിഞ്ഞാറു ഭാഗത്തെയും റോഡുകൾ പൂർണമായും തകർന്ന നിലയിലാണ്.
പലയിടത്തും വെള്ളക്കെട്ടും രൂക്ഷമാണ്. ദേശീയപാതയുടെ തകർച്ച മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എഴുപുന്ന റസിഡന്റ്സ് വെൽഫെയർ സൊസൈറ്റി പ്രധാനമന്ത്രിക്കു കത്തയച്ചു.
മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കു മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്കു പരിഹാരം കണ്ടില്ലെങ്കിൽ ഉയരപ്പാത നിർമാണ കമ്പനിയുടെ പ്രധാന ഓഫിസ് ഉപരോധിക്കുമെന്ന് ഐഎൻടിയുസി അരൂർ മണ്ഡലം പ്രസിഡന്റ് കെ.ജെ.ജോബിൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.