തൃശ്ശൂര്‍: പി.വി അന്‍വറിന്റെ ആരോപണത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്. എം ശിവശങ്കരനെ പോലെ എഡിജിപി അജിത് കുമാറിനെ വളര്‍ത്തുകയാണ് മുഖ്യമന്ത്രി.
കേസന്വേഷണം സിബിഐക്ക് വിടാന്‍ തയ്യാറല്ലെങ്കില്‍ ഭരണം ആരുടെ കയ്യിലാണെന്ന് കേരള മുഖ്യമന്ത്രി ജനങ്ങളോട് പറയണം.അഞ്ചംഗ കള്ളക്കടത്ത് സംഘത്തിലെ ഒരാളാണ് അജിത് കുമാര്‍. ആ സംഘത്തിന്റെ തലവന്‍ മുഖ്യമന്ത്രിയാണ്. കേരള മുഖ്യമന്ത്രിയുടെ നയങ്ങള്‍ മാറ്റിയില്ലെങ്കില്‍ മാക്സിസ്റ്റ് പാര്‍ട്ടിയുടെ അന്ത്യം പിണറായിയിലൂടെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
എഡിജിപിക്കെതിരായ കേസ് കേന്ദ്ര ഏജന്‍സികള്‍ക്ക് വിടാന്‍ അമിത് ഷായെ കണ്ട് സംസാരിക്കുമെന്ന് അവര്‍ വ്യക്തമാക്കി. ‘കേരളത്തിലെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാന്‍ കഴിയാത്ത മുഖ്യമന്ത്രി എന്തുകൊണ്ട് കേന്ദ്ര ഏജന്‍സികള്‍ക്ക് കേസ് വിട്ടുകൊടുക്കുന്നില്ല?
പിവി അന്‍വറിനെയും ചോദ്യം ചെയ്യണം. അന്‍വര്‍ ഹരിശ്ചന്ദ്രനല്ല. നാട് നന്നാക്കാനാണ് പി വി അന്‍വര്‍ ഇതൊക്കെ ചെയ്തതെങ്കില്‍ ഒരു ടിക്കറ്റ് എടുത്ത് ഡല്‍ഹിയില്‍ പോയി കേന്ദ്രത്തിന് തന്റെ കയ്യിലുള്ള വിവരങ്ങള്‍ നല്‍കണം.
മുഹമ്മദ് റിയാസിന്റെയും മുഖ്യമന്ത്രിയുടെയും അറിവില്ലാതെ അന്‍വര്‍ അത്തരത്തിലൊരു വാര്‍ത്താ സമ്മേളനം നടത്തില്ല. കേരളത്തില്‍ വ്യാപകമായി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സ്വര്‍ണ്ണക്കടത്ത് നടക്കുന്നുണ്ട്. കേന്ദ്ര സംഘത്തിന്റെ അന്വേഷണം ശക്തമായി നടന്നാല്‍ ഇതൊക്കെ പുറത്ത് വരും’,ശോഭ സുരേന്ദ്രന് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.