ഹൈദരാബാദ്: നടൻ വിനായകൻ ഹൈദരാബാദില്‍ അറസ്റ്റിലായതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടൻ വിമാനത്താവളത്തിൽ വച്ച് മോശമായി പെരുമാറുന്നതിന്റെ വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്.
ഇൻഡിഗോ വിമാന കമ്പനിയുടെ ജീവനക്കാരോടും സഹയാത്രികരോടും മോശമായി പെരുമാറിയതിനെ തുടർന്നാണ് വിനായകനെ പോലീസ് അറസ്റ്റ് ചെയതത് എന്നാണ് പുറത്തു വരുന്ന വിവരം.വിമാനത്താവളത്തില്‍വച്ച് ഷർട്ട് ഊരി പിച്ചും പെയ്യും പറയുന്ന നടന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് നടൻ ഹൈദരാബാദില്‍ അറസ്റ്റിലായത്.
വിമാനത്താവളത്തില്‍വച്ച് കസ്റ്റഡിയില്‍ എടുക്കാൻ ശ്രമിക്കുന്നതിനിടെ നടൻ ഷർട്ട് അഴിയ്ക്കുകയും നിലത്തിരുന്നത് ആക്രോശിക്കുകയും ചെയ്യുന്ന വിനായകന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഇൻഡിഗോ സ്റ്റാഫ് അംഗങ്ങള്‍ക്ക് നേരെയായിരുന്നു നടന്റെ ആക്രോശം. ലഹരിയില്‍ ആയിരുന്നു നടൻ എന്നാണ് സൂചന. അതേസമയം ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി വിനായകനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ടെന്നാണ് വിവരം.
കൊച്ചിയില്‍ നിന്നും ഗോവയിലേക്കുള്ള യാത്രയില്‍ ആയിരുന്നു വിനായകൻ. ഹൈദരാബാദില്‍ നിന്നുള്ള കണക്ടിംഗ് ഫ്ളൈറ്റില്‍ ആയിരുന്നു നടൻ ഗോവയിലേക്ക് പോകാനിരുന്നത്.
എന്നാല്‍ വിമാനത്തില്‍ കയറിയ ശേഷം യാത്രികരോട് മോശമായി പെരുമാറുകയായിരുന്നു നടൻ. തുടർന്നാണ് ജീവനക്കാർ വിഷയത്തില്‍ ഇടപെട്ടത്. സംഭവത്തില്‍ എയർപോർട്ട് പോലീസ് കേസ് എടുത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.