പത്തനംതിട്ട :മല്ലപ്പള്ളി ഈസ്റ്റ് സെന്റർ മാർത്തോമ്മാ സുവിശേഷ സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പരയ്ക്കത്താനം സെന്റ് തോമാസ് മാർത്തോമ്മാ പള്ളിയിൽ വച്ച് "വയോജനങ്ങളിലെ വീഴ്ചയും മറ്റു സ്ത്രീജന്യ ആരോഗ്യ പ്രശ്നങ്ങളും"എന്ന വിഷയത്തിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.
സെന്റർ പ്രസിഡന്റ് റവ: സുജിത് സാം മാമ്മന്റെ അധ്യക്ഷത വഹിച്ചു.തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ സരിത സൂസൻ വർഗീസ് ബോധവത്കരണ ക്ലാസിന് നേതൃത്വം നല്കി.റവ:റോയി തോമസ്,റവ:റജി സക്കറിയ,ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മാനേജർ ശ്രീ അവിരാ ചാക്കോ, സെന്റർ വൈസ് പ്രസിഡന്റു ശ്രീമതി സൂസി വർഗീസ് പ്ളാംകൂട്ടത്തിൽ, സെന്റർ സെക്രട്ടറി റേച്ചൽ ഏബ്രഹാം, ശ്രീമതി എൽസമ്മ ജോസ് മുതലായവർ പ്രസംഗിച്ചു"വയോജനങ്ങളിലെ വീഴ്ചയും മറ്റു സ്ത്രീജന്യ ആരോഗ്യ പ്രശ്നങ്ങളും"എന്ന വിഷയത്തിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു
0
ശനിയാഴ്ച, സെപ്റ്റംബർ 14, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.