കൊച്ചി: തനിക്ക് ലഭിക്കേണ്ട പാർട്ടിയിലെ അവസരങ്ങള്‍ നിഷേധിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കൂട്ടരും നിരന്തരം ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സിമി റോസ്ബെല്‍.
കെപിസിസി പ്രസിഡന്‍റും രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും ഉള്‍പ്പെടെയുള്ളവർ തന്നെ അനുകൂലിക്കുന്നു. എന്നാല്‍ സതീശൻ തന്നെ അവഗണിക്കുകയാണ്. പിഎസ്‍സി കിട്ടിയില്ലേ, വീട്ടിലിരിക്കാൻ സതീശൻ തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും സിമി പറയുന്നു.എന്‍റെ പാർട്ടിയില്‍ എനിക്ക് പ്രവർത്തിക്കണമെങ്കില്‍ എന്‍റെയത്ര പോലും പ്രവർത്തിച്ചിട്ടില്ലാത്ത സതീശന്‍റെ അനുവാദം വേണോ?. അച്ഛൻ മരിച്ചപ്പോള്‍ രാഷ്ട്രീയത്തില്‍ വന്ന ഹൈബി ഈഡന്‍റെ അനുവാദം വേണോ?. തനിക്ക് അർഹതയില്ലേ എന്നും അവർ ചേദിച്ചു.
ജൂനിയർ ആയ ദീപ്തി മേരി വർഗീസിനെ കെപിസിസി ജനറല്‍ സെക്രട്ടറി ആക്കി. അവർക്ക് മാധ്യമ വിഭാഗത്തിന്‍റെ ചുമതല നല്‍കി. ഇത് തന്നെ ഒഴിവാക്കാൻ വേണ്ടിയാണെന്നും സിമി പറഞ്ഞു.
ദീപ്തി സ്ഥാനാർഥിയെ തോല്‍പിക്കാൻ നടന്നു. എല്‍ഡിഎഫിന് ചോർത്തിക്കൊടുത്തു. പാർട്ടിയെ വെല്ലുവിളിച്ചിട്ട് പോലും ദീപ്തിക്കെതിരെ എന്ത് നടപടിയെടുത്തു?.
വേറൊരു പാർട്ടിയിലാണെങ്കില്‍ സമ്മതിക്കുമോ എന്നും സിമി തുറന്നടിച്ചു. അവഗണന തുടർന്നാല്‍ പല കാര്യങ്ങളും തുറന്നു പറയേണ്ടി വരുമെന്നും സിമി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.