നാവികസേന ഉദ്യോഗസ്ഥയെ മേലുദ്യോഗസ്ഥൻ ബലാൽസംഗം ചെയ്തതായി പരാതി.

ശ്രീനഗർ:നാവികസേനയിലെ വനിതാ ഫ്ലയിങ് ഓഫിസറെ വിങ് കമാൻഡർ ബലാൽസംഗം ചെയ്തതായി ആരോപിച്ച് പൊലീസിൽ പരാതി.

ജമ്മു കശ്മീരിലെ ബുദ്ഗാം പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്തു. രണ്ട് ഉദ്യോഗസ്ഥരും ശ്രീനഗറിലാണ്. കേസുമായി ബന്ധപ്പെട്ട് പൊലീസുമായി പൂർണമായും സഹകരിക്കുമെന്ന് നാവികസേന അറിയിച്ചു. 

കഴിഞ്ഞ രണ്ട് വർഷമായി താൻ ലൈംഗികാതിക്രമവും മാനസിക പീഡനവും അനുഭവിക്കുന്നുണ്ടെന്ന് ഫ്ലയിങ് ഓഫിസർ പരാതിയിൽ പറയുന്നു.2023 ഡിസംബർ 31ന് ഓഫിസർമാരുടെ മെസ്സിൽ നടന്ന പുതുവത്സര പാർട്ടിയിൽ, തനിക്ക് സമ്മാനം ലഭിച്ചോ എന്ന് സീനിയർ ഓഫിസർ‌ ചോദിച്ചതായി പരാതിക്കാരി പറയുന്നു. 

ഇല്ലെന്ന് താൻ പറഞ്ഞപ്പോൾ, സമ്മാനങ്ങൾ തന്റെ മുറിയിലുണ്ടെന്ന് പറഞ്ഞ് വിങ് കമാൻഡർ അവളെ അവിടേക്ക് കൊണ്ടുപോയി. കുടുംബം എവിടെയാണെന്ന് അവൾ ചോദിച്ചപ്പോൾ അവർ മറ്റെവിടെയോ ആണെന്ന് പറഞ്ഞു. 

ഇതിനു ശേഷം സീനിയർ ഉദ്യോഗസ്ഥൻ തന്നെ നിർബന്ധിച്ച് ഓറൽ സെക്‌സിന് പ്രേരിപ്പിച്ചെന്നും പീഡിപ്പിച്ചുവെന്നുമാണ് ഫ്ലയിങ് ഓഫിസർ ആരോപിക്കുന്നത്.

‘‘ലൈംഗികാതിക്രമം നിർത്താൻ ഞാൻ അയാളോട് ആവർത്തിച്ച് ആവശ്യപ്പെടുകയും സാധ്യമായ എല്ലാ വഴികളിലൂടെയും അതിനെ ചെറുക്കാൻ ശ്രമിക്കുകയും ചെയ്തു. 

ഒടുവിൽ, ഞാൻ അയാളെ തള്ളിയിടുകയും ഓടുകയുമായിരുന്നു. കുടുംബം പോകുമ്പോൾ വെള്ളിയാഴ്ച വീണ്ടും കാണാമെന്നാണ് അയാൾ പറഞ്ഞത്’’ – ഫ്ലയിങ് ഓഫിസർ പറയുന്നു. 

സംഭവത്തിനു ശേഷം വിങ് കമാൻഡർ തന്റെ ഓഫിസ് സന്ദർശിച്ചു. ഒന്നും സംഭവിക്കാത്തത് പോലെയാണ് അദ്ദേഹം പെരുമാറിയത്, പശ്ചാത്താപത്തിന്റെ ഒരു ലക്ഷണവും ഇല്ലായിരുന്നു. 

തന്റെ പരാതിയെ തുടർന്ന് കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. മൊഴി രേഖപ്പെടുത്താൻ വിങ് കമാൻഡറെ രണ്ടുതവണ തന്നോടൊപ്പം ഇരുത്തി. 

അയാളുടെ സാന്നിധ്യത്തെ എതിർത്തതായും പിന്നീട് ഭരണത്തിലെ പിഴവുകൾ മറയ്ക്കാൻ അന്വേഷണം അവസാനിപ്പിച്ചതായും ഫ്ലയിങ് ഓഫിസർ ആരോപിക്കുന്നു.

പലതവണ നിർബന്ധിച്ചിട്ടും ഉദ്യോഗസ്ഥനെ വൈദ്യപരിശോധന നടത്തിയില്ല. എല്ലാവരും ഉദ്യോഗസ്ഥനെ സഹായിക്കുകയായിരുന്നു. താൻ ലീവ് എടുക്കാൻ ശ്രമിച്ചപ്പോൾ അതും നിരസിക്കപ്പെട്ടു. സ്വകാര്യ ആശയവിനിമയങ്ങൾ അനൗദ്യോഗികമായി നിരന്തരം നിരീക്ഷിക്കപ്പെടുന്നുണ്ട്. 

താൻ സംസാരിക്കുന്ന വ്യക്തികളെ അധികാരികൾ ഉപദ്രവിക്കുന്നുണ്ടെന്നും പരാതിക്കാരി പറയുന്നു. ‘‘ഞാൻ നിരന്തരമായ ഭയത്തിലാണ് ജീവിക്കുന്നത്. 24 മണിക്കൂറും നിരീക്ഷണത്തിലാണ്. പീഡനം എന്നെ ആത്മഹത്യാ ചിന്തകളിലേക്ക് നയിച്ചു, എനിക്ക് തീർത്തും നിസഹായത തോന്നുന്നു. 

എനിക്ക് എന്റെ ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നില്ല. ഒപ്പം എന്റെ സാമൂഹിക ഇടപെടലുകൾ അധികാരികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു’’ – പരാതിക്കാരി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !