തമിഴ്നാട്ടിൽ ഹോസൂരിനടുത്ത് വൻ തീപിടുത്തം.. ജീവൻ കയ്യിൽ പിടിച്ച് 1500 ഓളം തൊഴിലാളികൾ

റെജി എസ് നായർ ഹോസൂർ

ഹൊസൂർ :തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനടുത്തുള്ള ടാറ്റ ഇലക്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് (ടിഇപിഎൽ) കമ്പനിയിൽ വൻ തീ പിടുത്തം. ഇന്ന് പുലർച്ചെയാണ് തീപിടുത്തമുണ്ടായത്.

നാഗമംഗലത്തിന് സമീപം ഉദ്ദാനപള്ളിയിൽ സ്ഥിതി ചെയ്യുന്ന കമ്പനിയുടെ മൊബൈൽ ഫോൺ ആക്സസറീസ് പെയിൻ്റിംഗ് യൂണിറ്റിൽ പുലർച്ചെ അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായതെന്ന് കരുതുന്നതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

ഇതേത്തുടർന്ന് പ്രദേശത്ത് കനത്ത പുക ഉയരുകയും തൊഴിലാളികളിലും പരിസരവാസികളിലും പരിഭ്രാന്തി പടരുകയും ചെയ്തു. പരിസരത്ത് നിന്ന് എല്ലാ ജീവനക്കാരെയും ഒഴിപ്പിക്കാൻ ഏഴ് ഫയർ ടെൻഡറുകളെ വിന്യസിച്ചു. തൊഴിലാളികൾക്ക് പരിക്കുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

സംഭവസമയത്ത് 1500 ഓളം തൊഴിലാളികൾ ആദ്യ ഷിഫ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു.  തീപിടിത്തത്തിൻ്റെ കാരണം അറിവായിട്ടില്ല.

അതേ സമയം "ഞങ്ങളുടെ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നും  എമർജൻസി പ്രോട്ടോക്കോളുകൾ ഉറപ്പാക്കിയതായും കമ്പനി വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. 

തീപിടുത്തം അന്വേഷണത്തിലാണെന്നും  ജീവനക്കാരുടെയും മറ്റ് തൊഴിലാളികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !