യുകെ :ഏഴ് നവജാത ശിശുക്കളെ വധിക്കുകയും മറ്റ് ഏഴ് കുട്ടികളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്യുന്ന നഴ്സ് ലൂസി ലെറ്റ്ബി അപ്പീലിന് പോകാന്‍ ഒരുങ്ങുന്നു.
തന്റെ നിയമ സംഘത്തെ മാറ്റി, പുതിയ നിയമ സംഘവുമായിട്ടാണ് അവര്‍ അപ്പീലിന് ശ്രമിക്കുന്നത്. ലെറ്റ്ബിയുടെ പുതിയ ബാരിസ്റ്റര്‍ മാര്‍ക്ക് മെക്ഡൊണാള്‍ഡ് ആണ് ബി ബി സിയുടെ ഫയല്‍ ഓണ്‍ 4 ലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.മുന്‍ നിയോനാറ്റല്‍ നഴ്സ് ആയ ലൂസി ലെറ്റ്ബി ആധുനിക ബ്രിട്ടനിലെ എറ്റവും കുപ്രസിദ്ധിയാര്‍ജ്ജിച്ച സീരിയല്‍ കില്ലര്‍ ആയാണ് കണക്കാക്കപ്പെടുന്നത്.
രണ്ട് വ്യത്യസ്ത വിചാരണകളിലായാണ് ലെറ്റ്ബിയെ ഏഴ് കുട്ടികളെ കൊന്നതിനും മറ്റ് ഏഴുപേരെ കൊല്ലാന്‍ ശ്രമിച്ചതിനുമായി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
2015 ജൂണിനും 2016 ജൂണിനും ഇടയിലായി കൗണ്ടസ്സ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. നിലവിലെ ശിക്ഷാവിധി പ്രകാരം ലൂസി ലെറ്റ്ബിക്ക് ജീവിതകാലം മുഴുവന്‍ തടവില്‍ കഴിയേണ്ടതായി വരും.
നേരത്തെ ലൂസി നല്കിയ രണ്ട് വ്യത്യസ്ത അപ്പീലുകള്‍ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ ലെറ്റ്ബിയുടെകേസ് ക്രിമിനല്‍ കേസസ് റീവ്യൂ കമ്മീഷന് (സി സി ആര് സി) മുന്‍പാകെ കൊണ്ടുവരാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് മെക്ഡൊണാല്ഡ് പറയുന്നു.
അതുവഴി അപ്പീല്‍ കോടതി മുമ്പാകെ അപ്പീല്‍ എത്തിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ഈ കേസിന്റെ വിചാരണ സമയം മുതല്‍ സസൂക്ഷ്മം നിരീക്ഷിച്ചതില്‍ നിന്നും അവര്‍ നിരപരാധിയാകാന്‍ വലിയ സാധ്യതകള്‍ ഉണ്ടെന്നും മെക്ഡൊണാള്‍ഡ് പറഞ്ഞു.
ഈ കേസിനെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലും എന്‍ എച്ച് എസ്സും എപ്രകാരമാണ് കൈകാര്യം ചെയ്തത് എന്നതിനെ കുറിച്ചുള്ള ഒരു അന്വേഷണം സെപ്റ്റംബര്‍ 10 ന് ആരംഭിക്കാന്‍ ഇരിക്കുകയാണ്.
അതിനിടയിലാണ് നിയോനാറ്റോളജിസ്റ്റുമാരും സ്റ്റാറ്റിസ്റ്റിഷ്യന്മാരും അടങ്ങിയ ഒരു സംഘം, അന്വേഷണം നീട്ടി വയ്ക്കുകയോ അതിന്റെ നിബന്ധനകളില്‍ മാറ്റം വരുത്തുകയോ വേണമെന്ന് സര്‍ക്കാരിന് ഒരു സ്വകാര്യ അപേക്ഷ നല്‍കിയത്.
ലെറ്റ്ബിയുടെ ആദ്യ വിചാരണ സമയത്ത് ജൂറിയുടെമുന്പാകെ സമര്‍പ്പിച്ച സ്റ്റാറ്റിസ്റ്റിക്സിലും മറ്റും ചില ആശങ്കകള്‍ ഉണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.