പാലാ:ഇടതു പക്ഷ ഭരണത്തിൽ കേരളത്തിൽ നടക്കുന്നത് കേട്ട് കേൾവി ഇല്ലാത്ത കിരാതഭരണമാണെന്ന് ബിജെപി നേതാവ് പി സി ജോർജ്.
പിണറായി സർക്കാരിന് കീഴിൽ തീവ്രവാദികൾ ശക്തി പ്രാപിക്കുന്നതായും കേന്ദ്രത്തിൽ മോദി സർക്കാർ അല്ലായിരുന്നെങ്കിൽ കേരളം ഇസ്ലാമിക തീവ്രവാദികളുടെ കൈകളിൽ എത്തിപെട്ടേനെ എന്നും പി സി ജോർജ് പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരുപാടിയിൽ പറഞ്ഞു.കേരളത്തിൽ വേരൂന്നിയ ഇസ്ലാമിക തീവ്രവാദം ശക്തി പ്പെട്ട പ്രദേശമാണ് ഈരാറ്റുപേട്ട അതുകൊണ്ടാണ് പേട്ടയിൽ എൻഐഎ ഓഫീസ് തുറന്നതെന്നും പി സി കൂട്ടിച്ചേർത്തു.
ബിജെപി പ്രവേശനത്തെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉപാദികൾ ഇല്ലന്നും രാജ്യത്തിന്റെ വികസനം സാധ്യമാകുന്ന മുന്നണിയുടെ ഭാഗമായി തുടരുന്നത് ഒന്നും ആവശ്യപ്പെട്ടിട്ടല്ലന്നും പി സി ജോർജ് പറഞ്ഞു.
വരാൻ പോകുന്ന നിയമ സഭ തിരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ നിന്ന് ജന വിധി തേടുന്ന കാര്യം തള്ളിക്കളയാൻ ആവില്ലന്നും എന്നാൽ പാർട്ടിയാണ് തീരുമാനം എടുക്കേണ്ടത് എന്നും പി സി ജോർജ് പറഞ്ഞു.
കേരളം കണ്ട ഏറ്റവും മോശം ഭരണമാണ് പിണറായി സർക്കാരിന്റെതെന്ന് പറഞ്ഞ പി സി ജോർജ് വയനാട് ദുരന്തത്തിൽ മരണപെട്ടവരുടെ ശവദാഹത്തിൽ പോലും അഴിമതി ഉണ്ടെന്ന് ചൂണ്ടികാട്ടി.
സേവാഭാരതിയും മറ്റ് സംഘടനകളും നടത്തിയ സേവന പ്രവർത്തനങ്ങളുടെ വിയർപ്പിന്റെ വില വെച്ച് പിണറായി വില പേശുകയാണെന്നും ജോർജ് ആരോപിച്ചു. പാലയും പൂഞ്ഞാറും അനന്ത സാദ്ധ്യതകൾ ഉള്ള പ്രദേശങ്ങൾ ആണെന്നും എന്നാൽ കാലോചിതമായ വികസനം കൊണ്ടു വരാൻ പൂഞ്ഞാർ എംഎൽഎയ്ക്കും മാണി സി കാപ്പനും സാധിച്ചിട്ടില്ലെന്നും പി സി കുറ്റപ്പെടുത്തി.
പിണറായി സർക്കാരിന് കീഴിൽ ശക്തിപ്പെടുന്നത് ഇസ്ലാമിക തീവ്രവാദികൾ ആണെന്ന് പറഞ്ഞ പി സി ജോർജ് കേരളത്തിലെ ക്രൈസ്തവ, ഹൈന്ദവ വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി.
പിണറായി വിജയനെ മുന്നിൽ നിർത്തി ഭരിക്കുന്നത് മുഹമ്മദ് റിയാസ് ആണെന്നും ഇത് വലിയൊരു അജണ്ടയുടെ ഭാഗമാണെന്നും പറഞ്ഞ അദ്ദേഹം പി ജയരാജൻ ആരോപിച്ച ഇസ്ലാമിക തീവ്രവാദത്തെയും ശരിവെച്ചു കറകളഞ്ഞ കമ്മ്യുണിസ്റ്റ് കാരനായ പി ജയരാജന് വൈകിവന്ന വിവേകമാണ് കേരളത്തിൽ ലൗ ജിഹാദ് അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ട് എന്ന് മനസിലായത്.
ജയരാജന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായും ജോർജ് കൂട്ടിച്ചേർത്തു. പാലാ നിയമസഭ മണ്ഡലത്തിൽ താൻ മത്സരിക്കുമെന്ന ഭയം മാണി സി കാപ്പന് ഉണ്ടെന്നും അതുകൊണ്ടായിരിക്കും കാപ്പൻ തന്നെ കാണുമ്പോൾ മുങ്ങുന്നതെന്നും തമാശ രൂപേണ പി സി ജോർജ് പറഞ്ഞു.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുന്നണിയിലെ പ്രശ്നങ്ങളും താൻ നേരിടുന്ന വെല്ലുവിളികളും പറഞ്ഞു മാണി സാർ തന്റെ മുൻപിൽ കരഞ്ഞതായും എന്നാൽ പല വിഷയങ്ങളിലും ജോസ് കെ മാണി എടുത്ത നിലപാടുകൾ കേരള കോൺഗ്രസിന്റെ തകർച്ചയിലേക്കും വഴി മാറിയെന്നും-
ജോസ് കെ മാണി പിതാവായ മാണി സാറിനോട് വളരെ മോശമായി പെരുമാറിയതായും അതിന് തന്റെ പക്കൽ തെളിവ് ഉണ്ടെന്നും മീറ്റ് ദ പ്രസിൽ പി സി ജോർജ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.