കോഴിക്കോട്: കേരളത്തില്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയ ശക്തികളുടെ സ്വാധീനം തടയാന്‍ ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെ ഐക്യം പ്രബലമാക്കണമെന്ന് ആര്.ജെ.ഡി. ചൊവ്വാഴ്ച കോഴിക്കോട് ചേര്‍ന്ന നേതൃയോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ജയപ്രകാശ് നാരായണന്റെ ജന്മവാര്‍ഷികമായ ഒക്ടോബര്‍ 11-ന് കോഴിക്കോട് ആര്.ജെ.ഡി. ലയനത്തിന്റെ ഒന്നാം വാര്‍ഷികവും വര്‍ഗീയ വിരുദ്ധ സമ്മേളനവും സംഘടിപ്പിക്കും. ആര്.ജെ.ഡി. അംഗത്വവിതരണവും ലോഹ്യാ യൂത്ത് ബ്രിഗേഡിന്റെ ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടക്കും.സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെട്ട് സമാന ചിന്താഗതിയുള്ള സംഘടനകളുമായി യോജിച്ച മുന്നേറ്റത്തിന് ആശയവിനിമയം നടത്താനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ ഡോ. വറുഗീസ് ജോര്‍ജ്, മുന്‍ മന്ത്രി നീലലോഹിത ദാസന് നാടാര്‍, സംസ്ഥാന ഭാരവാഹികളായ വി. കുഞ്ഞാലി, ഇ.പി. ദാമോദരന്‍ മാസ്റ്റര്‍, കെ.കെ. ഹംസ, യൂജിന്‍ മോറേലി, എന്‍.കെ. വല്സന്, സബാഹ് പുല്‍പ്പറ്റ,
സലീം മടവൂര്‍, എന്‍.എം. നായര്‍, പി. കിഷന്‍ചന്ദ്, എന്‍.സി. മോയിന്‍ കുട്ടി, പി.കെ. പ്രവീണ്‍, പരശുവക്കല്‍ രാജേന്ദ്രന്, കെ. ലോഹ്യ, ജയ്സന് പാനികുളങ്ങര, ബാലകൃഷ്ണന് കാസര്‍കോട്, ഉഷാ രായോരത്ത്, ഡോ. രബിജ എന്നിവരും വിവിധ ജില്ലാ പ്രസിഡന്റുമാരും സംസാരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.