പെൺസുഹൃത്തുമായി ചേർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

കൊല്ലം: കൊല്ലം കുമ്മിളിൽ പെൺസുഹൃത്തുമായി ചേർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. ചിതറ സ്വദേശി സതീഷിനെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.ജനുവരി 27-ാം തീയതിയായിരുന്നു സംഭവം.

സതീഷ് തന്റെ വീട്ടിൽ ഒളിവിലുണ്ടെന്ന് പറഞ്ഞ് പെൺസുഹൃത്ത് സതീഷിന്റെ ഭാര്യയെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ സ്ത്രീയെ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. 

കത്തി ഉപയോഗിച്ച് വയറ്റിൽ വെട്ടിപ്പരിക്കേൽപ്പിച്ചുവെന്നും ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തുവെന്നും പരാതിപ്പെട്ടിരുന്നു. നാട്ടുകാരുടെ സഹായത്തോടെ യുവതി അന്ന് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് യുവതി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സംഭവത്തിന് ശേഷം സതീഷും പെൺസുഹൃത്തും ഒളിവിൽ പോയിരുന്നു.

അന്വേഷണത്തിനൊടുവിൽ മാർച്ച് മാസത്തിൽ സതീഷിന്റെ പെൺസുഹൃത്തിനെ അറസ്റ്റ് ചെയ്തു. അതിന് ശേഷം ജാമ്യത്തിൽ ഇവരെ വിട്ടയച്ചു. സതീഷിനെ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെ മുൻകൂർ ജാമ്യത്തിന് വേണ്ടി ഹൈക്കോടതിയിൽ അടക്കം ഇയാൾ ശ്രമിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത സമയത്ത് പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പേരിൽ സതീഷ്‌ പോക്സോ കേസിൽ അറസ്റ്റിലായിരുന്നു. തുടർന്ന് മൂന്ന് വർഷത്തിന് ശേഷം അതേ പെൺകുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പെൺസുഹൃത്തുമായി ചേർന്ന് ഭാര്യയെ ക്രൂരമർദ്ദനത്തിനിരയാക്കിയത്.

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒന്നാംപ്രതി സതീഷും രണ്ടാം പ്രതിയായ പെൺസുഹൃത്തും ചേർന്ന് മർദ്ദിച്ചതെന്നാണ് കേസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !