എറണാകുളം: കോട്ടപ്പുറം ഗവർമെന്റ് എൽ പി സ്കൂൾ കലോത്സവം നടന്നു. കലോത്സവത്തിന്റെ ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥിയും, ഞാറക്കൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ആയ ശ്രീ എസ് എ സനിൽകുമാർ നിർവഹിച്ചു.
പഠനത്തോടൊപ്പം കലയുടെ പ്രാധാന്യവും, യുവ തലമുറയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം ഉൾപ്പെടെയുള്ള അതീവ ഗൗരവമുള്ള വിഷയം അവതരിപ്പിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്.പി ടി എ വൈസ് പ്രസിഡന്റ് വി എം രജിത അധ്യക്ഷത വഹിച്ച യോഗത്തിൽ ആലങ്ങാട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ആർ ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പി എസ് ജഗദീശൻ ആശംസകൾ നേർന്നു. പ്രധാന അധ്യാപിക കെ ജെ മേഴ്സി ടീച്ചർ സ്വാഗതവും, കെ എം രമ്യ ടീച്ചർ നന്ദിയും രേഖപ്പെടുത്തി.
തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച ലളിതഗാനം, കവിതകൾ,മാപ്പിളപ്പാട്ട്, മലയാളം ഇംഗ്ലീഷ് പ്രസംഗങ്ങൾ, ഗ്രൂപ്പ് ഡാൻസ്, ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികൾ അരങ്ങേറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.