സ്കൂട്ടർ മോഷണം മൂന്നു പേർ പോലീസ് പിടിയിൽ

സ്കൂട്ടർ മോഷണം മൂന്നു പേർ പോലീസ് പിടിയിൽ

പെരുമ്പാവൂർ:കലൂർ ചിറ്റേപ്പറമ്പിൽ ഹാരിസ് (പരുന്ത് ഹാരിസ് 36 ), കാക്കനാട് തൂതിയൂർ പൂതംപിള്ളിൽ ലിജേഷ് (ടിക്കോള 38), പാലാരിവട്ടം തമ്മനം പുളിക്കൽ വിഷ്ണു (27) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

കഴിഞ്ഞ 30ന് വൈകിട്ട് കിഴക്കമ്പലം മെഗാ മാർട്ടിനു മുൻവശം  വെച്ചിരുന്ന ആക്ടീവ സ്കൂട്ടറാണ് മോഷ്ടിച്ചത്. ഷോപ്പിൽ സാധനങ്ങൾ വാങ്ങാൻ കയറിയ സമയത്താണ് മോഷണം നടന്നത്. തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ പ്രതികളെ  എറണാകുളം നോർത്ത് ഭാഗത്തുള്ള ലോഡ്ജിൽ നിന്നുമാണ് പിടികൂടിയത്. 

പിടികൂടിയ സമയത്ത് പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികളെ പോലീസ് സാഹസികമായി അറസ്റ്റ് ചെയ്യുകയായിരുന്നു.   ഹാരിസിന് എറണാകുളം സെൻട്രൽ , നോർത്ത്  പാലാരിവട്ടം തടിയിട്ട പറമ്പ് ,  കുട്ടമ്പുഴ കുഴൽമന്ദം തുടങ്ങിയ സ്റ്റേഷനുകളിലായി  15 ഓളം കേസിലെ പ്രതിയാണ്. ഇയാളെ കഴിഞ്ഞ ഏപ്രിൽ മുതൽ ഒരു വർഷത്തേക്ക് കാപ്പ ചുമത്തി ജില്ലയിൽ നിന്ന് നാടുകടത്തിയതാണ്. 

നിരവധി കേസുകളിലെ പ്രതിയായ ലിജേഷ് ഒരാഴ്ച മുമ്പാണ് മോഷണ കുറ്റത്തിന് കാക്കനാട് ജയിലിൽ നിന്ന് പുറത്തിറങ്ങിയത് ഇയാൾ തൃക്കാക്കര പോലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ പെട്ട ആളാണ്. 

മോഷണം ചെയ്ത സ്കൂട്ടർ കടവന്ത്രയിൽ നിന്ന് പോലീസ് കണ്ടെടുത്തു. എ.എസ്.പി മോഹിത് റാവത്ത്, ഇൻസ്പെക്ടർ വി.പി     സുധീഷ്, എസ്.ഐ ടി.എസ് സനീഷ്, എ.എസ്.ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായമനോജ് കുമാർ, കെ. ആർ പ്രിയ, ടി.എ  

അഫ്സൽ,വർഗീസ് ടി വേണാട്ട്,  ബെന്നി ഐസക്ക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network