ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് രാജി വെക്കും.. ഡൽഹിയെ നയിക്കാൻ വരുന്നത് വനിതാ നേതാവെന്ന് സൂചന

ന്യൂഡല്‍ഹി: രാജി തീരുമാനത്തില്‍ ഉറച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേനയെ കാണാനായി കെജ്‌രിവാള്‍ സമയം തേടി.

ചൊവ്വാഴ്ച അദ്ദേഹം രാജിവെച്ചേക്കുമെന്നാണ് ഉന്നതവൃത്തങ്ങളില്‍നിന്നുള്ള സൂചന.അരവിന്ദ് കെജ്‌രിവാളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ചൊവ്വാഴ്ച വൈകീട്ട് നാലരയ്ക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയതായാണ് വിവരം. ഈ കൂടിക്കാഴ്ചയില്‍ അദ്ദേഹം രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറും.

അതിനിടെ, അടുത്ത നടപടികള്‍ ചര്‍ച്ചചെയ്യുന്നതിനായി ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി യോഗം ഡൽഹിയിൽ ചേര്‍ന്നു. ചൊവ്വാഴ്ച രാവിലെ 11:30-ന് നടക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുക.

നേരത്തേ മുതിര്‍ന്ന നേതാക്കളായ മനീഷ് സിസോദിയയും രാഘവ് ഛന്ദയും അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. 

അടുത്ത മുഖ്യമന്ത്രിയെ കുറിച്ചുള്ള സാധ്യതാ ചര്‍ച്ചയാണ് നേതാക്കള്‍ നടത്തിയത്. ഞായറാഴ്ചയാണ് ഏവരേയും ഞെട്ടിച്ചുകൊണ്ട് താന്‍ രണ്ടുദിവസത്തിനകം രാജിവെക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !