കവര്‍ച്ചയ്ക്കിടെ 21 കാരിയെ ഇന്ത്യൻ വംശജൻ വെടിവെച്ചു കൊലപ്പെടുത്തിയതായി ഞെട്ടിക്കുന്ന വിവരം.

കവര്‍ച്ചയ്ക്കിടെ 21 കാരിയെ ഇന്ത്യൻ വംശജൻ വെടിവെച്ചു കൊലപ്പെടുത്തിയതായി ഞെട്ടിക്കുന്ന വിവരം.

ഹൂസ്റ്റന്‍: യു.എസിലെ അപ്പാര്‍ട്മെന്റിലെ കവര്‍ച്ചയ്ക്കിടെ നേപ്പാള്‍ വിദ്യാര്‍ഥിനിയെ ഇന്ത്യന്‍ വംശജന്‍ വെടിവച്ചു കൊലപ്പെടുത്തി.

21കാരിയായ മുന പാണ്ഡെയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബോബി സിങ് ഷാ എന്ന 52കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.അപ്പാര്‍ട്മെന്റില്‍ യുവതിയുടെ മൃതദേഹം ഉണ്ടെന്ന അജ്ഞാത ഫോണ്‍കോള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അപ്പാര്‍ട്മെന്റ് ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 

തുടര്‍ന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്നു തവണ മുനയ്ക്ക് വെടിയേറ്റിരുന്നു എന്നാണ് കണ്ടെത്തല്‍.

അന്വേഷണം തുടര്‍ന്ന പൊലീസ് രണ്ടു ദിവസങ്ങള്‍ക്കു ശേഷം ബോബിയുടെ ഫോട്ടോ പുറത്തുവിട്ടു. മുനയുടെ അപ്പാര്‍ട്മെന്റില്‍നിന്ന് ഇയാള്‍ പുറത്തുപോകുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. കൊലപാതകക്കുറ്റം ചുമത്തിയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

പഠനത്തിനായി 2021ലാണ് മുന പാണ്ഡെ ഹൂസ്റ്റണില്‍ എത്തുന്നത്. ശനിയാഴ്ച മുതല്‍ മുനയെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ലെന്ന് മുനയുടെ അമ്മ പറഞ്ഞു. സംസ്‌കാര ചടങ്ങുകള്‍ക്കായി ഇവരെ ഹൂസ്റ്റണിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് നേപ്പാള്‍ കോണ്‍സുലേറ്റ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network