പാലാ :മൂന്നിലവ് :മലവെള്ള പാച്ചിലിൽ നടുവൊടിഞ്ഞ് കിടന്ന മൂന്നിലവ് പഞ്ചായത്തിലെ കടപുഴ മേച്ചാൽ പാലത്തിന്റെ നിർമ്മാണ ജോലികൾ ഇന്ന് രാവിലെ പാലാ എം എൽ എ മാണി സി കാപ്പൻ തുടക്കം കുറിച്ചു .പാലത്തിൽ തന്നെ ചേർന്ന ജന പ്രതിനിധികളുടെ യോഗത്തിൽ വച്ചാണ് കാപ്പൻ നിർമ്മാണ ജോലികളുടെ ഉദ്‌ഘാടനം നിർവഹിച്ചത്.
വർഷങ്ങളായി കടപുഴ പാലം നടുവൊടിഞ്ഞ് കിടക്കുകയായിരുന്നു.ഈ പാലം പണി പൂർത്തിയാക്കാൻ ഞാൻ കഠിന പ്രയത്നം നടത്തിയെങ്കിലും ചില ശക്തികൾ അതിനു എതിര് നിന്നു.എന്നിരുന്നാലും സോയിൽ ടെസ്റ്റിന് 3.56 ലക്ഷം നീക്കി വച്ച് ഈ പാലത്തിന്റെ നിർമ്മാണജോലികൾ നടത്തുവാൻ കഴിഞ്ഞതിൽ എനിക്ക് ചാരിതാർഥ്യമുണ്ടെന്ന് മാണി സി കാപ്പൻ കടപുഴ പാലത്തിൽ വച്ച് പറഞ്ഞപ്പോൾ കൂടെ ഉണ്ടായിരുന്ന ജന പ്രതിനിധികളും കൈയ്യടിച്ചു.പാലായിലെ കളരിയമ്മാക്കൽ പാലത്തിനും തടസ്സം സൃഷ്ടിക്കുവാൻ പലരും ശ്രമിച്ചു അതൊക്കെ നിങ്ങൾക്ക് എല്ലാവര്ക്കും അറിവുള്ളതാണ്.തടസ്സങ്ങൾ നീക്കികൊണ്ടാണ് ഇപ്പോൾ കടപുഴ പാലത്തിന്റെ നിർമ്മാണ ജോലികളും ആരംഭിച്ചിട്ടുള്ളത്.
ഇങ്ങനെ നെഞ്ചുറപ്പോടെയുള്ള നീക്കങ്ങൾ നടത്തി വികസനം ജനകീയമാക്കിയ മാണി സി കാപ്പന് മൂന്നിലവ് പഞ്ചായത്ത് പ്രസിഡണ്ട് ചാർളി ഐസക്ക് മൂന്നിലവ് നിവാസികളുടെ പേരിൽ നന്ദി പറഞ്ഞു.ജനങ്ങൾ കിലോ മീറ്ററുകൾ വളഞ്ഞു പോകേണ്ടി വരുന്ന ദുരിതത്തിൽ നിന്നാണ് മാണി സി കാപ്പൻ എം എൽ എ മൂന്നിലവിന്റെ കാവലാളായി വരുന്നതെന്ന് ചാർളി ഐസക്ക് പറഞ്ഞു.
പഞ്ചായത്ത് പ്രസിഡണ്ട് ചാർലി ഐസക്, പയസ് തോമസ് ചൊവ്വാറ്റുകുന്നേൽ ,ബിന്ദു സെബാസ്റ്റ്യൻ, പി.എൽ സെബാസ്റ്റ്യൻ ,ഇ കെ കൃഷ്ണൻ ,റീനാ റെനോൾഡ്, ലിൻസി ജെയിംസ് ,ഷാൻ്റി മോൾ സാം ,ജോഷി ജോഷ്വാ, പീറ്റർ പന്തലാനി ( താലൂക്ക് വികസന സമിതിയംഗം) റോയി ജോൺ ,സ്റ്റാൻലി മാണി, സജീവൻ ഗോപാലൻ ,ഷൈൻ പാറയിൽ.
ബിനോയി ക പ്ളാങ്കൽ ,സെബാസ്ത്യൻ പൈകട, ജിജി നിരപ്പേൽ (കെ. ഡി.പി മണ്ഡലം പ്രസിഡണ്ട്) ജോയി കുളത്തുങ്കൽ ,പി.ജെ ജോർജ് ,ബാബു കൊടിപ്ളാക്കൽ, ജോൺസൻ പി.ജെ ,തങ്കച്ചൻ മുളങ്കുന്നം ,സന്തോഷ് കാവുകാട്ട് ,എം .പി കൃ ഷ്ണൻ നായർ എന്നിവർ സന്നിഹിതരായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.