നോർത്ത് പറവൂർ : ഗവ: താലൂക്ക് ആശുപത്രിയിൽ മരം മുറിക്കുന്നതിനിടയിൽ യുവാവ് മരണപ്പെട്ട സംഭവത്തിൽ നിരാലംബയായ ഭാര്യ അശ്വതിക്ക് അടിയന്തിരമയായി സർക്കാർ അർഹമായ നഷ്ടപരിഹാരവും സ്ഥിരം ജോലിയും നൽകണമെന്ന് എസ്ഡിപിഐ പറവൂർ മണ്ഡലം പ്രസിഡൻ്റ് നിസാർ അഹമ്മദ് ആവശ്യപ്പെട്ടു.
മരണപ്പെട്ട മോഹൻകുമാറിൻ്റെ ഭാര്യയെയും മക്കളെയും സന്ദർശിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.നാലും രണ്ടും വയസ്സുള്ള ഇരട്ടക്കുട്ടികളടക്കം മൂന്നു കുട്ടികളുമായി ജീവിതത്തിനു മുന്നിൽ പകച്ചു നിൽക്കുകയാണ് സ്വന്തമായി ഭൂമിയോ വീടോ ഇല്ലാതെ ബന്ധുക്കളുടെയും വാടക വീടുകളിലും കഴിഞ്ഞു വന്നിരുന്ന അശ്വതി.
ഗവ: താലൂക്ക് ആശുപത്രിയിലെ മരം മുറിക്കാൻ മോഹൻകുമാറിൻ്റെ പേരിൽ നേരിട്ട് കൊട്ടേഷൻ നൽകിയ ആശുപത്രി അധികൃതർക്കും സർക്കാരിലുമെല്ലാം ജോലിക്കിടയിൽ സംഭവിച്ച ദാരുണ മരണത്തിന് അർഹമായ നഷ്ട പരിഹാരവും ജോലിയുമെല്ലാം നൽകാനുള്ള ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിമൻ ഇന്ത്യ മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഇർഷാന ടീച്ചർ, പാർട്ടി
മണ്ഡലം സെക്രട്ടറി സുധീർ അത്താണി, കമ്മറ്റിയംഗം ഷാജഹാൻ കെ.എം, ബ്രാഞ്ച് പ്രസിഡൻ്റ് തൻസിൽ ഒ എം എന്നിവർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.