കാപ്പചുമത്തി നാട് കടത്തിയില്ല അകത്തുകിടത്തി പോലീസ്.. അച്ഛനും മകനും ചില്ലറക്കാരല്ല

കാപ്പചുമത്തി നാട് കടത്തിയില്ല അകത്തുകിടത്തി പോലീസ്.. അച്ഛനും മകനും ചില്ലറക്കാരല്ല

കൊടകര(തൃശ്ശൂര്‍): കാപ്പ ചുമത്തി കൊടകര പോലീസ് അച്ഛനെയും മകനെയും തടവിലാക്കി.

നെല്ലായി ആലത്തൂര്‍ പേരാട് വീട്ടില്‍ സതീശന്‍ (44), മകന്‍ ഉജ്ജ്വല്‍ (22) എന്നിവരെയാണ് ആറുമാസത്തേക്ക് തടവിലാക്കിയത്. മുമ്പ് കാപ്പ ചുമത്തി ഇരുവരെയും പോലീസ് നാടുകടത്തിയിരുന്നു. കാപ്പ ഉത്തരവ് ലംഘിച്ചെത്തി ആലത്തൂര്‍ സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങാനിരിക്കെയാണ് വീണ്ടും തടങ്കലിലാക്കിയത്.

കൊലപാതകം, വധശ്രമം തുടങ്ങി 21 കേസുകളില്‍ സതീശനും മൂന്ന് വധശ്രമക്കേസുകള്‍ ഉള്‍പ്പെടെ എട്ട് കേസുകളില്‍ ഉജ്ജ്വലും പ്രതിയാണെന്ന് കൊടകര പോലീസ് പറഞ്ഞു. 

ഇന്‍സ്‌പെക്ടര്‍ പി.കെ. ദാസ്, സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ്, എ.എസ്.ഐ. ജ്യോതിലക്ഷ്മി എന്നിവരാണ് ഇവരെ അറസ്റ്റ് ചെയ്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network