തിരുവനന്തപുരം: സ്ത്രീകളെയും കുട്ടിയെയും മര്‍ദിച്ചെന്ന പരാതിയില്‍ സിപിഎം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശിയെ പോലീസ് അറസ്റ്റ് ചെയ്തു.
ആര്യനാട് പോലീസാണ് വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.തട്ടുകടയില്‍ "ഊണ് റെഡി' എന്ന ബോര്‍ഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.അരുണ്‍ എന്നയാളുടെ കടയിലായിരുന്നു സംഭവം. കടയുടെ മുന്നില്‍ നിന്ന് ബോർഡ് എടുത്തു മാറ്റണമെന്ന് ശശി, അരുണിന്റെ അമ്മയോടും ഭാര്യയോടും ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഇതിന് തയാറായില്ലെന്നാരോപിച്ച് ശശി ഇവരോട് തട്ടിക്കയറി.
ശശി സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന ദൃശ്യങ്ങള്‍ അരുണിന്റെ എട്ട് വയസുകാരൻ മകൻ ഫോണില്‍ പകർത്താൻ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ശശി കുട്ടിയെ മർദിച്ചു. ശശിയുടെ അടിയേറ്റ കുട്ടി വേദനിച്ചു കരയുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
കുട്ടി കരഞ്ഞതോടെ, അരുണിന്റെ അമ്മയും ഭാര്യയും ബഹളം വയ്ക്കുകയും ശശിയുടെ സ്കൂട്ടറിന്റെ താക്കോല്‍ എടുക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ ശശി സ്ത്രീകളെ ആക്രമിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.